അഴിമതിക്ക് കുപ്രസിദ്ധി ആർജിച്ച ഓഫീസ് ആണ് പാലായിലെ ആർടിഒ ഓഫീസ്. നിരവധിതവണ ഇവിടെ വിജിലൻസ് നടന്നിട്ടുണ്ടെങ്കിലും തൊണ്ടിയോടെ കുറ്റവാളികളെ പിടികൂടാൻ സാധിച്ചിട്ടില്ല. അത്രമാത്രം അഴിമതി കാട്ടുന്നതിൽ ജാഗ്രത പുലർത്തുന്ന ഉദ്യോഗസ്ഥരാണ് പാലായിലുള്ളത് എന്ന് വേണമെങ്കിൽ പറയാം. ഏതാനും ആഴ്ചകൾക്കു മുമ്പും ഇവിടെ വിജിലൻസ് റെയ്ഡ് നടന്നിരുന്നു.

ഇപ്പോൾ ഈ ഉദ്യോഗസ്ഥർ പുതിയ രീതിയിലാണ് ജനങ്ങളെ വലക്കുന്നത്. തങ്ങൾക്ക് കൈക്കൂലി കിട്ടാത്തതുകൊണ്ട് തന്നെ ഇവർ നിസ്സാര കാര്യങ്ങൾ ചൂണ്ടിക്കാട്ടി ടെസ്റ്റിംഗ് വാഹനങ്ങൾ ഉൾപ്പെടെ മടക്കി അയയ്ക്കുകയാണ്. തങ്ങൾ കൈക്കൂലി വാങ്ങുന്നത് നിർത്തി എന്നും അതുകൊണ്ടുതന്നെ ഓട്ടോ കൺസൾട്ടന്റുമാർക്ക് കൂടുതൽ പണം നൽകേണ്ടതില്ല എന്നും ഇവർ ഉപഭോക്താക്കളെ ഉപദേശിക്കുന്നുണ്ട്. തങ്ങൾ സ്ഥലം മാറിപ്പോകും എന്നും പുതുതായി വരുന്നവർ കൈക്കൂലി വാങ്ങുന്നവർ ആണെങ്കിൽ അവർ നേരിട്ട് വ്യക്തമാക്കിക്കൊടുമെന്നും കൂടി ഇവർ പറഞ്ഞു വെക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നിലവിൽ സ്ഥലംമാറ്റം ഉണ്ടാകുമെന്ന് ഉറപ്പായ രണ്ടു ഉദ്യോഗസ്ഥരാണ് ഇത്തരം പ്രവണതകൾക്ക് പിന്നിലെന്നാണ് ഓട്ടോ കൺസൾട്ടന്റുമാർ ആരോപിക്കുന്നത്. എന്നാൽ ഇവർ മുൻപേർ തന്നെ കൈക്കൂലി കൈപ്പറ്റിയിട്ടാണ് ഇപ്പോൾ നല്ല പിള്ളകൾ ചമയുന്നത് എന്ന ആക്ഷേപവും ഉയരുന്നുണ്ട്. ഇതിനിടയിൽപ്പെട്ട് വലയുന്നത് സാധാരണ ജനങ്ങളാണ്. തങ്ങളുടെ കാര്യങ്ങൾ നടത്തി എടുക്കാൻ ഓഫീസ് കയറി ഇറങ്ങി മടുക്കുന്നത് അല്ലാതെ ഒരു കാര്യവും ഇവർക്ക് നടന്നു കിട്ടുന്നില്ല. കൺസൾട്ടന്റുമാരുടെ ഇടനില ഇല്ലാതെ നേരിട്ട് ഇടപാടുകൾ നടത്താൻ ശ്രമിക്കുന്ന ആളുകളുടെയും നില പരുങ്ങലില്‍ ആണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക