ദേഷ്യവും പരാതികളും പ്രതിഷേധങ്ങളും മൃഗങ്ങള്‍ക്കുമുണ്ട്. അവര്‍ പക്ഷേയത് പ്രകടിപ്പിക്കുന്നത് വളരെ രസകരമായിട്ടാണ്. പലപ്പോഴും ഇത്തരം വീഡിയോകള്‍ സോഷ്യല്‍ മീഡിയ വഴി കാഴ്ചക്കാര്‍ക്ക് രസം പകരാറുണ്ട്.

ഇപ്പോഴിതാ തന്നെ വീട്ടിലെ അക്വേറിയത്തില്‍ സൂക്ഷിക്കുന്നതില്‍ പ്രതിഷേധം അറിയിക്കുന്ന ഒരു മീനിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത്. ടാങ്കിന്റെ പുറത്തേക്ക് വന്ന് വെള്ളം ചീറ്റി ദേഷ്യം പ്രകടിപ്പിക്കുന്ന മീനിന്റെ വീഡിയോ കണ്ടാല്‍ ചിരിയും കൗതുകവും ഒരുപോലെ വരും. വെറും ഏഴ് സെക്കന്റ്‌ മാത്രം ദൈര്‍ഖ്യമുള്ള ഈ വീഡിയോ കണ്ട് ആസ്വദിക്കുകയാണ് സോഷ്യല്‍ മീഡിയ കാഴ്ചക്കാര്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക