മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. ഇതുപോലെ ഒരു നാറിപുളിച്ച ഇടതുപക്ഷ ഗവൺമെന്റ് സംസ്ഥാനത്തുണ്ടായിട്ടില്ലെന്നു സുധാകരൻ കുറ്റപ്പെടുത്തി. നാറിപുളിച്ചിട്ടും ഒരു പ്രതികരണവുമില്ലാതെ ചതഞ്ഞുകൂടി മുഖ്യമന്ത്രി കസേരയിൽ ഇരിക്കുന്ന ഒരു മുഖ്യമന്ത്രി ഇന്ത്യാ ചരിത്രത്തിലുണ്ടായിട്ടില്ല. ഇങ്ങനൊരു മുഖ്യമന്ത്രി ഇന്ത്യയിൽ എവിടെയെങ്കിലുമുണ്ടോയെന്നും മുഖ്യമന്ത്രിക്ക് ആത്മാഭിമാനമുണ്ടോയെന്നും സുധാകരൻ ചോദിച്ചു. 

മുഖ്യമന്ത്രിയെ തിരുത്താൻ സിപിഎം അഖിലേന്ത്യാ നേതാക്കന്മാർക്കു നട്ടെല്ലില്ലെന്നും സുധാകരൻ പരിഹസിച്ചു. ഒന്നുകിൽ സിപിഎമ്മിന്റെ അഖിലേന്ത്യാ നേതൃത്വം മുഖ്യമന്ത്രിയെ തിരുത്തണം. അല്ലെങ്കിൽ മുഖ്യമന്ത്രി രാജിവയ്ക്കണം. അതാണ് കെപിസിസിയുടെ ആവശ്യം. എം.എ.ബേബിയും തോമസ് ഐസക്കും സർക്കാരിനെതിരെ അഭിപ്രായം പറഞ്ഞു. തുരുമ്പിച്ച ഗവൺമെന്റ് എന്നല്ലേ പറഞ്ഞത്. സ്വന്തം നേതാക്കൾ തന്നെ സർക്കാരിനെ തള്ളിപ്പറയുന്നതിലേക്ക് എത്തിയെങ്കിൽ ആ സർക്കാരിന്റെ രാഷ്ട്രീയ അസ്തിത്വം എന്താണെന്നു പരിശോധിക്കണമെന്നും സുധാകരൻ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തട്ടം വിവാദം, സജി ചെറിയാന്റെ ഗൾഫ് നാടുകളിലെ ബാങ്കുവിളി പരാമർശം, എം.വി.ഗോവിന്ദൻ ക്രിസ്ത്യൻ പള്ളിക്കെതിരെ നടത്തിയ പരാമർശം. മിത്തു വിവാദം, ശബരിമല വിശ്വാസ സംരക്ഷണ പ്രക്ഷോഭം, നാമജപ ഷോഘയാത്രയുമായി  ബന്ധപ്പെട്ട കേസുകൾ തുടങ്ങി സിപിഎമ്മിനെ പ്രതികൂട്ടിലാക്കിയ ഒരുപാട് സംഭവങ്ങൾ കേരളത്തിലുണ്ടെന്നും സുധാകരൻ വിശദീകരിച്ചു. 

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക