പാമ്ബുകളുമായി ബന്ധപ്പെട്ട നിരവധി വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ ഞെട്ടിപ്പിക്കുന്ന അത്തരത്തിലൊരു വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയാണ്. തല മുറിച്ച്‌ മാറ്റിയ ഒരു പാമ്ബ് ആക്രമിക്കാനായി പാഞ്ഞടുക്കുന്ന വീഡിയോയായിരുന്നു അത്. തലയില്ലാത്ത പാമ്ബ് എങ്ങനെ കടക്കുമെന്നായിരിക്കുമെന്നല്ലേ ഇപ്പോള്‍ നിങ്ങളുടെ സംശയം. ഇതുമായി ബന്ധപ്പെട്ട് വ്യാപകമായി ചര്‍ച്ചയാണ് ഇപ്പോള്‍ വിവിധ സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്നത്.

2018 -ല്‍ ജോര്‍ജിയയില്‍ നടന്ന സംഭവമാണ് ഇതെങ്കിലും സംഭവത്തിൻറെ വീഡിയോ ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്.സെക്കൻറുകള്‍ മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ കാഴ്ചക്കാരെ അത്യന്തം ഭയപ്പെടുത്തുന്നതാണ്. തല മുറിച്ചു മാറ്റിയ നിലയിലുള്ള ഒരു പാമ്ബിൻറെ സമീപത്ത് ഒരാള്‍ ഇരിക്കുന്നതാണ് വീഡിയോയിലുള്ളത്. പാമ്ബിനരികില്‍ ഇരുക്കുന്ന ആള്‍ കത്രിക വച്ച്‌ പാമ്ബിൻറെ വാല്‍ഭാഗം മുറിക്കാനയി ശ്രമിക്കുന്നു. പെട്ടന്ന് തീര്‍ത്തും അപ്രതീക്ഷിതമായി പാമ്ബ് അതിൻറെ തലഭാഗം പത്തി വിടര്‍ത്തും പോലെ ഉയര്‍ത്തി തിരിഞ്ഞ് ആക്രമിക്കാനായി ശ്രമിക്കുന്നതാണ് വീഡിയോയില്‍. തല മുറിച്ച്‌ നീക്കിയിട്ടും പാമ്ബിൻറെ ജീവൻ പോയിട്ടില്ലെന്ന് വീഡിയോയില്‍ വ്യക്തം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതുമായി ബന്ധപ്പെട്ട് വ്യത്യസ്തമായ അഭിപ്രായങ്ങളാണ് സാമൂഹിക മാധ്യമ ഉപഭോക്താക്കളുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്. പാമ്ബിന് ശിരഛേദം കഴിഞ്ഞ് ഏതാനും മണിക്കൂറുകള്‍ അതിൻറെ ജീവൻ നിലനില്‍ക്കുമെന്ന് ഒരു ഉപയോക്താവ് വിശദീകരിച്ചു, കാരണമായി അദ്ദേഹം ചൂണ്ടികാണിച്ചത് അതിന് അതിജീവനത്തിന് കാര്യമായ അളവില്‍ ഓക്സിജൻ ആവശ്യമില്ലെന്നായിരുന്നു. എന്നാല്‍, മറ്റൊരു ഉപയോക്താവ് അഭിപ്രായപ്പെട്ടത്, പാമ്ബിൻറെ തല വേര്‍പെടുത്തിയതിന് ശേഷവും അതിൻറെ ഞരമ്ബുകളില്‍ ചിലത് സജീവമായി നിലനില്‍ക്കുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നതെന്നാണ്.

എന്നാല്‍ 2018 -ല്‍ നാഷണല്‍ ജിയോഗ്രാഫിക്കിന് നല്‍കിയ അഭിമുഖത്തില്‍ സിൻസിനാറ്റി സര്‍വകലാശാലയിലെ ബയോളജി പ്രൊഫസറായ ബ്രൂസ് ജെയ്ൻ ഈ വിഷയത്തെക്കുറിച്ച്‌ അഭിപ്രായപ്പെടുന്നത്, ‘ശിരഛേദം ചെയ്യപ്പെട്ട വിഷ പാമ്ബിൻറെ തലഭാഗം ആരെങ്കിലും ഉപദ്രവിക്കാൻ ശ്രമിക്കുന്നത് പോലെയുള്ള ഉത്തേജനത്തിന് മറുപടിയായി കടിക്കാൻ മുൻകൂട്ടി പ്രോഗ്രാം ചെയ്തിട്ടുണ്ടെന്നാണ്. ഏഷ്യയിലെ മാരകമായ കടല്‍പ്പാമ്ബുകള്‍ക്കിടയില്‍ ധാരാളം പഠനങ്ങള്‍ നടത്തിയിട്ടുള്ള ജെയ്ൻ, ഇത്തരം സംഭവങ്ങള്‍ പലപ്പോഴും സംഭവിക്കാറുണ്ടെന്നും ഗവേഷകര്‍ക്ക് പോലും ഈ രീതിയില്‍ അപകടം സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചത്ത വിഷമുള്ള പാമ്ബുകളെ കൈകാര്യം ചെയ്യുമ്ബോള്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക