ഏകദിന ലോകകപ്പിനായി ക്രികറ്റ് ടീമുകളെല്ലാം ഇന്‍ഡ്യയിലെത്തി കഴിഞ്ഞു. സന്നാഹ മത്സരങ്ങള്‍ പല വേദികളിലായാണ് നടക്കുന്നത്. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലും സന്നാഹ മത്സരം നടക്കുന്നുണ്ട്. എന്നാല്‍ ഇതുവരെ മഴ വില്ലയാതിനെ തുടര്‍ന്ന് ഒരു മത്സരം പോലും നടന്നിട്ടില്ല.

മഴയെ തുടര്‍ന്നു ദക്ഷിണാഫ്രിക അഫ്ഗാനിസ്താന്‍ മത്സരവും ഓസ്‌ട്രേലിയ നെതര്‍ലന്‍ഡ്‌സ് മത്സരവും ഉപേക്ഷിക്കുകയായിരുന്നു.തിങ്കളാഴ്ച നടക്കുന്ന ന്യൂസിലന്‍ഡ് ദക്ഷിണാഫ്രിക, ചൊവ്വാഴ്ച നടക്കുന്ന ഇന്‍ഡ്യ- നെതര്‍ലന്‍ഡ്‌സ് മത്സരങ്ങള്‍ക്കും മഴ ഭീഷണിയുണ്ട്. തിരുവനന്തപുരത്തെ മഴക്കളിക്കിടയില്‍ ഡ്രസിങ് റൂമില്‍ താരങ്ങളുടെ മറ്റു നേരംപോക്കുകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ വൈറല്‍. ദക്ഷിണാഫ്രികന്‍ താരങ്ങള്‍ ‘തിരുവനന്തപുരം’ എന്നു പറയാന്‍ പാടുപെടുന്നതിന്റെ വീഡിയോ മലയാളികള്‍ അടക്കമുള്ളവര്‍ ഏറ്റെടുത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തിരുവനന്തപുരം എംപിയായ ശശി തരൂരും ഈ വീഡിയോ എക്‌സ് പ്ലാറ്റ് ഫോമില്‍ പങ്കുവച്ചു.’ദക്ഷിണാഫ്രികന്‍ താരങ്ങള്‍ തിരുവനന്തപുരത്ത് എത്തിയിരിക്കുന്നു! എന്നാല്‍ അവര്‍ എവിടെയാണെന്ന് ആരോടെങ്കിലും പറയാന്‍ സാധിക്കുമോ?’ തരൂര്‍ വീഡിയോയ്ക്കൊപ്പം എക്സില്‍ എഴുതി. മിക്ക ദക്ഷിണാഫ്രികന്‍ ക്രികറ്റ് താരങ്ങളും ഉച്ചാരണം ശരിയാക്കാന്‍ പാടുപെടുകയും ചിരി പടര്‍ത്തുന്ന പല വാക്കുകളും പറയുന്നതും വീഡിയോയില്‍ കാണാം.കേശവ് മഹാരാജ്, കഗിസോ റബാഡ, ലുങ്കി എന്‍ഗിഡി എന്നിവര്‍ക്ക് പേര് കൃത്യമായി പറയാന്‍ കഴിഞ്ഞു. ഹെന്റിച് ക്ലാസന്‍ ഒന്നിലധികം തവണ ശ്രമിച്ചെങ്കിലും ശരിയായി ഉച്ചരിക്കുന്നതില്‍ പരാജയപ്പെട്ടു. ഒടുവില്‍ സ്ഥലത്തിന്റെ പഴയ പേരായ ട്രിവാന്‍ഡ്രം എന്നു പറഞ്ഞു സമാധാനിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക