യുഡിഎഫില്‍ മൂന്ന് ലോക്സഭാ സീറ്റുകള്‍ ലഭിക്കാൻ മുസ്‌ലിം ലീഗിന് എല്ലാ അര്‍ഹതയുമുണ്ടെന്ന് ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് സീറ്റുമായി ബന്ധപ്പെട്ടുള്ള കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.

ഇപ്പോഴുളളത് പോരാ എന്നത് ശരിയാണ്. എന്നാല്‍ യുഡ‍ിഎഫില്‍ ആലോചിച്ചാവും അന്തിമ തീരുമാനമെന്നും കുഞ്ഞാലിക്കുട്ടി കണ്ണൂരില്‍ പറഞ്ഞു. കേന്ദ്ര ഏജൻസികള്‍ വ്യാപകമായി അന്വേഷണം നടത്തുമ്ബോള്‍ അത് സഹകരണ മേഖലയെ തളര്‍ത്തുന്ന നടപടിയായി മാറും. സഹകരണ മേഖല എല്ലാവര്‍ക്കുമുള്ളതാണ്

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

. ഇഡി നീക്കം ദുരുദ്ദേശപരമാണോ എന്ന ചോദ്യത്തിനാണ് കുഞ്ഞാലിക്കുട്ടിയുടെ മറുപടി. സര്‍ക്കാരിനോട് അഭിപ്രായവ്യത്യാസം ഉള്ള കാര്യങ്ങളും ഉണ്ട്‌. സഹകരണ മേഖലയിലെ അഴിമതി അംഗീകരിക്കുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക