ഭക്ഷണം കഴിക്കുന്നതിനിടെ ടേബിളിന് മുകളില്‍ കരടി കയറിവന്നാല്‍ നിങ്ങള്‍ എന്തുചെയ്യും? ജീവനുംകൊണ്ട് പായാതെ മറ്റു മാര്‍ഗമില്ല. അനങ്ങിക്കഴിഞ്ഞാല്‍ അക്രമിക്കുന്ന പൊസിഷനിലാണ് കരടിയുള്ളതെങ്കിലോ? അങ്ങനെയൊരു നിര്‍ണായക ഘട്ടത്തില്‍ പെട്ടുപോയ അമ്മയുടേയും മകന്റേയും വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയിരിക്കുകയാണ്.

മെക്‌സിക്കോയിലാണ് സംഭവം നടന്നത്. മോണ്ടെറി നഗരത്തിലെ ചിപിന്‍ക്വി പാര്‍ക്കില്‍ മകന്റെ പിറന്നാള്‍ ആഘോഷിക്കാന്‍ എത്തിയതായിരുന്നു സില്‍വിയ മസിയസ് എന്ന യുവതിയും മകന്‍ സാന്റിയാഗോയും. ഡിന്നര്‍ കഴിക്കുന്നതിനിടെ, ടേബിളിലേക്ക് പെട്ടേന്ന് ഒരു കരടി കയറിവന്നു. ഭക്ഷണ സാധനങ്ങള്‍ എല്ലാം തിന്നാന്‍ തുടങ്ങിയ കരടിക്ക് മുന്നില്‍ നിന്ന് എഴുന്നേറ്റ് ഓടാന്‍ പോലും പറ്റാത്ത സാഹചര്യത്തിലായിപോയി സില്‍വിയയും മകനും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മകനെ നെഞ്ചോട് ചേര്‍ത്ത് സില്‍വിയ കരടിക്ക് മുന്നില്‍ ഇരുന്നു. ഭക്ഷണം കഴിക്കുന്ന കരടി ഇടയ്ക്ക്, കുട്ടിയ്ക്ക് നേരെ തിരിയുന്നതും വീണ്ടും ഭക്ഷണം കഴിക്കുന്നതും വീഡിയോയില്‍ കാണാം. സില്‍വിയയുടെ കൂട്ടുകാരിയാണ് ഈ വീഡിയോ പകര്‍ത്തിയത്. കരടിയെ പ്രകോപിപ്പിക്കാതിരിക്കാന്‍ മകന്റെ മുഖം മറച്ചുപിടിചച്ച്‌ കണ്ണടച്ചാണ് സില്‍വിയ ഇരുന്നത്.

സാന്റിയാഗോയ്ക്ക് പൂച്ചയേയും പട്ടിയേയും വരെ പേടിയാണ്. അങ്ങനെയുള്ള കുട്ടി പേടിച്ച്‌ കരയാതെ നോക്കുക എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി എന്ന് സില്‍വിയ പിന്നീട് ഒരു ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞു. പ്രദേശത്ത് കരടിയുടെ ആക്രമണം ഉണ്ടായേക്കാമെന്ന് താനും സുഹൃത്തും കരുതിയിരുന്നു എന്നും സില്‍വിയ പറഞ്ഞു. അങ്ങനെ കരടിയെ കണ്ടാല്‍ അനങ്ങാതെ നില്‍ക്കാന്‍ നേരത്തെ പ്ലാനിട്ടിരുന്നു. എന്നാല്‍ ഭക്ഷണ ടേബിളിന് മുകളിലേക്ക് കരടി കയറിവരുമെന്ന് കരുതിയിരുന്നില്ലെന്നും സില്‍വിയ കൂട്ടിച്ചേര്‍ത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക