രാഷ്‌ട്രീയ നിരീക്ഷകനും സിപിഎമ്മിന്റെ രൂക്ഷവിമര്‍ശകനുമായ അഡ്വ. ജയശങ്കറിനും എറണാകുളം കലൂര്‍ ആസ്ഥാനമായ എബിസി ഓണ്‍ലൈന്‍ ചാനല്‍ എഡിറ്റര്‍ക്കുമെതിരെ കോടതി അപകീര്‍ത്തി കേസെടുത്തു. ചാനല്‍ ചര്‍ച്ചയില്‍ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയിലാണ് കേസ് എടുത്തത്. രണ്ടുപേരും ഒക്ടോബര്‍ 8 ന് ഹാജരാകാനും കോടതി ഉത്തരവിട്ടു.

തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്രേട്ട് കോടതിയുടേതാണ് ഉത്തരവ്. തിരുവനന്തപുരം പോങ്ങുമ്മൂട് സ്വദേശിനി ശോഭ കെ.സി. (61) എന്ന സ്ത്രീ നല്‍കിയ സ്വകാര്യ പരാതിയിലാണ് കോടതി കേസെടുത്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അപകീര്‍ത്തിപ്പെടുത്തല്‍, ലൈംഗിക സമീപനം ഉള്‍പ്പെടുന്ന ശാരീരിക മുന്നേറ്റങ്ങള്‍, ലൈംഗികത കലര്‍ന്ന പരാമര്‍ശങ്ങള്‍ നടത്തല്‍, സ്ത്രീയുടെ മാനത്തെ അധിക്ഷേപിക്കണമെന്ന ഉദ്ദേശ്യത്തോടെ വാക്കുകള്‍ ഉച്ചരിക്കല്‍, വിനിമയ ഉപാധിയായ ചാനലിലൂടെ ശല്യം ചെയ്യല്‍ എന്നീ കുറ്റാരോപണങ്ങള്‍ ഉന്നയിച്ചാണ് സ്ത്രീ കോടതിയില്‍ പരാതി ഫയല്‍ ചെയ്തത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക