സ്ത്രീപക്ഷ സിനിമകളെന്ന് പറയാവുന്ന ചിത്രങ്ങളാണ് കെ ജി ജോര്‍ജ് സംവിധാനം ചെയ്ത സിനിമകളില്‍ അധികവും. എങ്കിലും ജീവിതത്തില്‍ ചുറ്റുമുള്ള സ്ത്രീകളെ മനസ്സിലാക്കുന്നതില്‍ കെ ജി ജോര്‍ജ് ഒരു പരാജയമായിരുന്നുവെന്ന് ഭാര്യയായ സല്‍മ ജോര്‍ജ് വ്യക്തമാക്കുന്നുണ്ട്.കെ ജി ജോര്‍ജിന്റെ ജീവിതത്തെയും സിനിമകളെയും പറ്റി ലിജിന്‍ ജോര്‍ജ് ഒരുക്കിയ 8 1/2 ഇന്റര്‍കട്ട്‌സ് എന്ന ഡോക്യുമെന്ററിയിലാണ് കെ ജി ജോര്‍ജിന്റെ വ്യക്തിജീവിതത്തെ പറ്റി ഭാര്യയായ സല്‍മ ജോര്‍ജ് വ്യക്തമാക്കുന്നത്.

കെ ജി ജോര്‍ജിന്റെ സാന്നിധ്യത്തിലാണ് ജോര്‍ജിന്റെ വ്യക്തിജീവിതത്തെ പറ്റി സല്‍മ വിമര്‍ശനം ഉന്നയിക്കുന്നത്. ആരോടും പ്രത്യേകിച്ച്‌ അടുപ്പമോ സെന്റിമെന്റുകളോ ഇല്ലാത്ത ഒരു വ്യക്തിയാണ് ജോര്‍ജ്. ഒരു സംവിധായകന്‍ എന്ന നിലയില്‍ മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകനാണ്. സെക്‌സും വേണം നല്ല ഭക്ഷണവും വേണം എന്നതിലപ്പുറം ആരോടും ഒരു പ്രതിപത്തിയും ജോര്‍ജ് പുലര്‍ത്തിയിരുന്നില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കല്യാണം കഴിക്കേണ്ടി വന്നു. കുട്ടികളുണ്ടായപ്പോള്‍ വളര്‍ത്തി വലുതാക്കി എന്നതില്‍ കവിഞ്ഞ് കാര്യമായ ഇമോഷന്‍സ് ആരോടും ഉണ്ടായിരുന്നില്ലെന്നും ഡോക്യുമെന്ററിയില്‍ കെ ജി ജോര്‍ജ് പറയുന്നു. ഡോക്യുമെന്ററി യൂട്യൂബില്‍ ലഭ്യമാണ്. ഒടിടി പ്ലാറ്റ്‌ഫോമായ നീസ്ട്രീമാണ് ഡോക്യുമെന്ററി യൂട്യൂബില്‍ അപ്ലോഡ് ചെയ്തിട്ടുള്ളത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക