കൊച്ചിയില്‍ പൊലീസിന്റെ വയര്‍ലെസ് സെറ്റ് എറിഞ്ഞുടച്ച സംഭവത്തില്‍ അഭിഭാഷകന്‍ അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശി മുഹമ്മദ് ഷാഹിം ആണ് അറസ്റ്റിലായത്. ഇയാള്‍ എറിഞ്ഞുടച്ചത് നോര്‍ത്ത് സ്‌റ്റേഷനിലെ സി ഐ യുടെ വയര്‍ലെസ് സെറ്റാണ്.

ഇന്നലെ രാത്രി എസ്‌ആര്‍എം റോഡിലാണ് സംഭവം. എന്നാല്‍ അഭിഭാഷകന്റെ പരാതി പൊലീസ് കയ്യേറ്റം ചെയ്തുവെന്നായിരുന്നു. ഇന്നലെ രാത്രി സിഐയും സംഘവും പട്രോളിംഗിന് ഇറങ്ങിയപ്പോള്‍ പൊതുസ്ഥലത്ത് വച്ച്‌ അഭിഭാഷകന്‍ പുകവലിച്ചത് കണ്ടെന്നും ഇത് പാടില്ലെന്നും പറഞ്ഞതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് പൊലീസ് പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പൊലീസിനോട് കയര്‍ത്ത ഇയാളെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചപ്പോള്‍ സിഐയുടെ കൈവശമുണ്ടായിരുന്ന വയര്‍ലെസ് സെറ്റ് പിടിച്ചുവാങ്ങി എറിഞ്ഞുടച്ചെന്നാണ് പൊലീസ് പറയുന്നത്. ഇതോടെ പൊലീസ് അഭിഭാഷകനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാള്‍ക്കെതിരെ കേസെടുത്തത് പൊലീസിനെ കയ്യേറ്റം ചെയ്തതിനും പൊതുമുതല്‍ നശിപ്പിച്ചതിനുമായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക