തെന്നിന്ത്യൻ സിനിമയില്‍ ഒരുകാലത്ത് തിളങ്ങി നിന്ന നടിയാണ് സംഗീത മാധവൻ നായര്‍. ചിന്താവിഷ്ടയായ ശ്യാമള എന്ന സിനിമയിലെ കഥാപാത്രമായിട്ടാണ് ഇന്നും സംഗീത മലയാളി പ്രേക്ഷക മനസ്സുകളില്‍ ജീവിക്കുന്നത്.ചിന്താവിഷ്ടയായ ശ്യാമള എന്ന സിനിമയിലെ കഥാപാത്രമായിട്ടാണ് ഇന്നും സംഗീത മലയാളി പ്രേക്ഷക മനസ്സുകളില്‍ ജീവിക്കുന്നത്. അന്ന് മികച്ച നടിയ്‌ക്കുള്ള സംസ്ഥാന പുരസ്‌കാരവും ഈ ചിത്രത്തിലെ അഭിനയത്തിന് സംഗീതയ്‌ക്ക് ലഭിച്ചിരുന്നു. അനിയൻ ബാവ ചേട്ടൻ ബാവ, മന്ത്രികുമാരൻ, പല്ലാവൂര്‍ ദേവനാരായണൻ, വാഴുന്നോര്‍, ക്രൈം ഫയല്‍, സാഫല്യം തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയം കവര്‍ന്ന നടിയാണ് സംഗീത.

ചിന്താവിഷ്ടയായ ശ്യാമള എന്ന സിനിമയിലെ കഥാപാത്രമായിട്ടാണ് ഇന്നും സംഗീത മലയാളി പ്രേക്ഷക മനസ്സുകളില്‍ ജീവിക്കുന്നത്. അന്ന് മികച്ച നടിയ്‌ക്കുള്ള സംസ്ഥാന പുരസ്‌കാരവും ഈ ചിത്രത്തിലെ അഭിനയത്തിന് സംഗീതയ്‌ക്ക് ലഭിച്ചിരുന്നു. അനിയൻ ബാവ ചേട്ടൻ ബാവ, മന്ത്രികുമാരൻ, പല്ലാവൂര്‍ ദേവനാരായണൻ, വാഴുന്നോര്‍, ക്രൈം ഫയല്‍, സാഫല്യം തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയം കവര്‍ന്ന നടിയാണ് സംഗീത.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതുപോലെ തമിഴില്‍ സംഗീതയ്‌ക്ക് ഒരുപാട് അംഗീകാരം നേടികൊടുത്ത സിനിമയാണ് പൂവെ ഉനക്കാകെ. ഈ സിനിമയുടെ സെറ്റില്‍ വച്ചാണ് സംഗീത തന്റെ ജീവിത പങ്കാളിയെ കണ്ടുമുട്ടുന്നതും. വിവാഹ ശേഷം സിനിമയില്‍ നിന്നും മാറി നിന്ന നടി 14 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തിയിരുന്നു. ‘നഗരവാരിധി നടുവില്‍ ഞാൻ” എന്ന ചിത്രത്തിലൂടെയായിരുന്നു തിരിച്ചുവരവ്.

ഇപ്പോഴിതാ, കുഞ്ചാക്കോ ബോബൻ നായകനാവുന്ന ചാവേറിലൂടെ വീണ്ടും മലയാളത്തിലേക്ക് എത്തുകയാണ് സംഗീത.സമൂഹ മാദ്ധ്യമങ്ങളില്‍ ശ്രദ്ധ കവരുന്നത് ചാവേറിന്റെ ട്രെയിലര്‍ ലോഞ്ചിനെത്തിയ സംഗീതയുടെ ചിത്രങ്ങളും വീഡിയോകളുമാണ്. പഴയതിലും ചെറുപ്പമായി എന്നാണ് ആരാധകര്‍ പറയുന്നത്. പ്രായം റിവേഴ്സ് ഗിയറിലാണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. എന്തായലും ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക