കോളജ് കോമ്ബൗണ്ടിനകത്തും റോഡിലൂടെയും സ്കൂട്ടറോടിക്കുന്ന കോളജ് വിദ്യാര്‍ഥിനി, പിറകിലിരിക്കുന്നത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറല്‍. രാജസ്ഥാൻ തലസ്ഥാനമായ ജയ്പൂരിലെ മഹാറാണി കോളജിലാണ് സംഭവം. കോളജില്‍ പഠനമികവ് തെളിയിച്ച വിദ്യാര്‍ഥികള്‍ക്ക് സമ്മാനമായി ഇരുചക്രവാഹനങ്ങള്‍ വിതരണം ചെയ്ത ശേഷമായിരുന്നു രാഹുല്‍ ഗാന്ധിയുടെ സ്കൂട്ടര്‍ സവാരി.

ജയ്പൂരില്‍ ഒരു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ രാഹുല്‍, കോളജിലെ പരിപാടിക്ക് ശേഷം വിദ്യാര്‍ഥിനിയുടെ സ്‌കൂട്ടറില്‍ ഇരുന്ന് യാത്ര ചെയ്യുകയായിരുന്നു. ഇതിന്റെ ചിത്രം രാഹുല്‍ ഗാന്ധിയും വീഡിയോ കോണ്‍ഗ്രസിന്റെ ഔദ്യോഗിക എക്സ് ഹാൻഡിലും പങ്കുവച്ചിട്ടുണ്ട്. പുറത്തുവന്ന 13 സെക്കൻഡ് ദൈര്‍ഘ്യമുള്ള വീഡിയോ ക്ലിപ്പില്‍ രാഹുല്‍ ഗാന്ധി വിദ്യാര്‍ഥിനിയുടെ സ്കൂട്ടറിലിരുന്ന് യാത്ര ചെയ്യുമ്ബോള്‍ മറ്റു വിദ്യാര്‍ഥികളും അധ്യാപകരും അദ്ദേഹത്തിന്റെ സുരക്ഷാ സംഘവും മറ്റ് ഇരുചക്ര വാഹനങ്ങളിലായി അനുഗമിക്കുന്നത് കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കോളജിന് പുറത്തേക്ക് യാത്ര നീളുമ്ബോള്‍ റോഡില്‍ അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇരു വശങ്ങളിലുമായി നടന്ന് അനുഗമിക്കുന്നതും വീഡിയോയിലുണ്ട്.’മീമാൻഷ ഉപാധ്യായയെപ്പോലുള്ള സ്ത്രീകളെ ശാക്തീകരിക്കുക, അവര്‍ നമ്മുടെ രാജ്യത്തെ ശോഭനമായ ഭാവിയിലേക്ക് നയിക്കും’- എന്ന് സ്കൂട്ടര്‍ സവാരിയുടെ ചിത്രങ്ങള്‍ പങ്കുവച്ച്‌ രാഹുല്‍ എക്സില്‍ കുറിച്ചു.

തന്റെ സ്‌കൂട്ടര്‍ യാത്രയ്ക്ക് മുമ്ബ് രാഹുല്‍ ഗാന്ധി മഹാറാണി കോളജിലെ വിദ്യാര്‍ഥികളുമായി സംവദിക്കുകയും മികച്ച വിദ്യാര്‍ഥികള്‍ക്ക് ഇരുചക്ര വാഹനങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തതായി വാര്‍ത്താ ഏജൻസിയായ എഎൻഐ റിപ്പോര്‍ട്ട് ചെയ്തു.രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്‌, സംസ്ഥാന തെരഞ്ഞെടുപ്പ് കോര്‍കമ്മിറ്റി കണ്‍വീനര്‍ സുഖ്‌ജീന്ദര്‍ രണ്‍ധാവ, പാര്‍ട്ടി സംസ്ഥാന അധ്യക്ഷൻ ഗോവിന്ദ് സിങ് ദോതസ്ര എന്നിവര്‍ ശനിയാഴ്ച രാവിലെ ജയ്പൂര്‍ വിമാനത്താവളത്തില്‍ രാഹുലിനെ സ്വീകരിച്ചു.തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖാര്‍ഗെയ്‌ക്കൊപ്പം രാജസ്ഥാൻ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടലും ഫലകം അനാച്ഛാദനവും രാഹുല്‍ നിര്‍വഹിച്ചു. ഈ വര്‍ഷം അവസാനം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനത്ത് ഒരു പൊതു റാലിയിലും ഇരു നേതാക്കളും സംസാരിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക