കനത്ത മഴയില്‍ പാലക്കാട് ഉരുള്‍പ്പൊട്ടല്‍. കാഞ്ഞിരപ്പുഴ ഡാമിന് മുകള്‍ഭാഗത്തെ പാണ്ടന്‍മലയിലാണ് ഉരുള്‍‌പ്പൊട്ടലുണ്ടായത്. പാലക്കയം ഭാഗങ്ങളിലെ കടകളിലും വീടുകളിലും വെള്ളം കയറി. വലിയ വെള്ളക്കെട്ടാണ് രൂപപ്പെട്ടിരിക്കുന്നത്. പുഴയിലെ ജലനിരപ്പും ഉയര്‍ന്നിട്ടുണ്ട്.

ഊരുകളില്‍ ആളുകള്‍ ഒറ്റപ്പെട്ടിട്ടുണ്ടോ എന്ന സംശയത്തില്‍ ഫയര്‍ ഫോഴ്സ് സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. മണ്ണാര്‍ക്കാട് കാഞ്ഞിരപ്പുഴ ഡാമിന്‍റെ വൃഷ്ടിപ്രദേശത്ത് മഴ കനത്തതോടെ ഡാമിന്‍റെ 3 ഷട്ടറുകളും 20 സെന്‍റീമീറ്റര്‍ വീതം ഉയര്‍ത്തിയിരിക്കുകയാണ്. ആശങ്കപ്പെടേണ്ടതില്ലെന്നും ജാഗ്രത പാലിക്കണമെന്ന് ജില്ല കളക്‌ടര്‍ അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക