ആര്‍പ്പൂക്കര വാര്യമുട്ടത്ത് വീട്ടുജോലിക്കുപോയ യുവതിയെ യുവാവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു. ആര്‍പ്പൂക്കര ഈസ്റ്റ് കൊടുവപറമ്ബില്‍, ബിജിതയെ (39) ആണ് വാര്യമുട്ടം സ്വദേശി അനൂപ് ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ബിജിതയെ കോട്ടയം മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഒളിവില്‍പോയ പ്രതിക്കായി ഗാന്ധിനഗര്‍ പോലീസ് അന്വേഷണം തുടങ്ങി.

ബുധനാഴ്ച രാവിലെ ബിജിത ജോലിക്കുപോകുമ്ബോള്‍, ബൈക്കിലെത്തിയ അനൂപ് തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. യുവതിയുടെ കൈകളിലും തലയിലും വയറ്റിലും വെട്ടേറ്റു. ഇടതുകൈയിലെ മുറിവ് ആഴത്തിലുള്ളതാണ്. തലയോട്ടി പൊട്ടി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംഭവത്തെക്കുറിച്ച്‌ പോലീസ് സംശയിക്കുന്നത് ഇങ്ങനെ: അനൂപും ബിജിതയുടെ വീട്ടുകാരുമായി സൗഹൃദത്തിലായിരുന്നു. എന്നാല്‍, ചില പ്രശ്നങ്ങളെത്തുടര്‍ന്ന് ഇവര്‍ അകന്നു. നാലുമാസം മുമ്ബ് ബിജിതയുടെ സഹോദരനെ അനൂപ് വഴിയില്‍ ആക്രമിച്ചിരുന്നു. ഈ സംഭവത്തില്‍ അനൂപിന് ജയില്‍ശിക്ഷ കിട്ടിയിരുന്നു. ശിക്ഷയുടെ കാലാവധി കഴിഞ്ഞ് രണ്ടാഴ്ചമുമ്ബാണ് പുറത്തിറങ്ങിയത്. ശിക്ഷ കിട്ടിയതിലുള്ള വൈരംമൂലമാണ് ബിജിതയെ ആക്രമിച്ചതെന്ന് കരുതുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക