കോട്ടയം നഗരസഭയില്‍ നടത്തിയ വിജിലന്‍സ് പരിശോധനയില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി. കെട്ടിടനമ്ബര്‍, കടമുറി വാടക, കരാറുകള്‍ എന്നിവയിലാണ് പരിശോധന നടന്നത്. 1170 പരാതികളിലാണ് വിജിലന്‍സ് അന്വേഷണം. കടമുറികള്‍ പലതും ലേലത്തില്‍ എടുത്തവരല്ല ഇവ നടത്തുന്നതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ മനസിലായിരിക്കുന്നത്.

ഉയര്‍ന്ന നിരക്കില്‍ വാടക ഈടാക്കി പലകൈകള്‍ മറിഞ്ഞാണ് നിലവില്‍ കടകള്‍ നടത്തുന്നവരില്‍ എത്തിയിരിക്കുന്നത്. ഇതിലൂടെ നഗരസഭയ്ക്കു വാടകയിനത്തില്‍ ലക്ഷങ്ങളാണ് മാസംതോറും നഷ്ടം. റെയ്ഡില്‍ വിജിലന്‍സ് നിരവധി രേഖകളും ഫയലുകളും പിടിച്ചെടുത്തു. ഇവ പരിശോധിച്ച്‌ ഉടന്‍ തന്നെ റിപ്പോര്‍ട്ട് തയാറാക്കുമെന്ന് കോട്ടയം വിജിലന്‍സ് യൂണിറ്റ് വ്യക്തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തിങ്കളാഴ്ച രാവിലെ എന്‍ജിനിയറിംഗ്, റവന്യു വിഭാഗത്തിലാണ് വൈകുംവരെ പരിശോധന നടന്നത്. ചട്ടംലംഘിച്ച്‌ കെട്ടിട നിര്‍മാണത്തിന് അനുമതി നല്‍കിയ സംഭവത്തില്‍ മുന്‍ സെക്രട്ടറിമാര്‍, അസിസ്റ്റന്‍റ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍, അസിസ്റ്റന്‍റ് എന്‍ജിനിയര്‍ എന്നിവരടക്കം ഏഴുപേര്‍ക്കെതിരേ നടപടിക്ക് ശിപാര്‍ശ ചെയ്തിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക