വാട്സാപ്പിന്‍റെ ഏറ്റവും പുതിയ ഫീച്ചറായ വാട്സാപ്പ് ചാനല്‍ കുറഞ്ഞ സമയം കൊണ്ടാണ് ജനപ്രീതി നേടിയത്. ഇതോടെ നിരവധി പേരാണ് ഇതില്‍ അംഗമായി എത്തിയിരിക്കുന്നത്. ഇപ്പോഴിതാ വാട്സാപ്പ് ചാനല്‍ ആരംഭിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയും. ജോയിൻ ചെയ്തതോടെ ആദ്യ പോസ്റ്റും മോദി പങ്കുവച്ചു.

http://Follow the Narendra Modi channel on WhatsApp: https://whatsapp.com/channel/0029Va8IaebCMY0C8oOkQT1F

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ നിന്നുള്ള ഒരു ഫോട്ടോയാണ് മോദി പങ്കുവച്ചത്. ജനങ്ങളുമായി ബന്ധം നിലനിര്‍ത്താനുള്ള തന്റെ പ്രതിബദ്ധത ഇത് ശക്തിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി കുറിച്ചു. വാര്‍ത്താ ഏജൻസിയായ എഎൻഐയാണ് ഇക്കാര്യം പുറത്ത് വിട്ടത്.

ടെലിഗ്രാം ചാറ്റ് ബോട്ടുകള്‍ക്ക് സമാനമായ ഒരു വണ്‍വേ ബ്രോഡ്കാസ്റ്റ് ടൂള്‍ ആയാണ് വാട്സാപ്പ് ചാനലിലെ മെറ്റ അവതരിപ്പിച്ചിരിക്കുന്നത്. അഡ്മിന് മാത്രമാകും ഇതില്‍ സന്ദേശങ്ങള്‍ അയക്കാന്‍ സാധിക്കുക. അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ആഗോളതലത്തില്‍ പുതിയ ചാനലുകള്‍ പുറത്തിറങ്ങും, ഇന്ത്യ ഉള്‍പ്പെടെ 150-ലധികം രാജ്യങ്ങളില്‍ ഇത് ലഭ്യമാകും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക