മൂവാറ്റുപുഴ വാഴക്കുളത്ത് വീട് വാടകയ്ക്കെടുത്ത് അനാശാസ്യം. ആറംഗ സംഘത്തെ പൊലീസ് പിടികൂടി. മൂന്ന് പുരുഷന്മാരും മൂന്ന് സ്ത്രീകളുമാണ് പിടിയിലായത്.കാട്ടാക്കാട പന്നിയോട് കോലാവുപാറ അഭിനാശ് ഭവനില്‍ അഭിലാഷ് (44), ചടയമംഗലം ഇലവക്കോട് ഹില്‍വ്യൂവില്‍ അബ്രാര്‍ (30), കള്ളിയൂര്‍ ചിത്തിര ഭവനില്‍ റെജി ജോര്‍ജ് (37), തിരുവള്ളൂര്‍ നക്കീരൻ സാൈല ദേവി ശ്രീ (39,) ഒറ്റപ്പാലം പൊന്നാത്തുകുഴിയില്‍ രംസിയ (28), ചെറുതോണി തടിയമ്ബാട് ചമ്ബക്കുളത്ത് സുജാത (51) എന്നിവരാണ് പിടിയിലായത്.

വാഴക്കുളം പൊലീസ് ഇൻസ്പെക്ടര്‍ കെ.എ മുഹമ്മദ് ബഷീറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. വാഴക്കുളം ചവറ കോളനിക്ക് സമീപം മൂന്ന് ദിവസമായി വീട് വാടകയ്ക്കെടുത്ത് പെണ്‍വാണിഭം നടത്തിവരികയായിരുന്നു പ്രതികള്‍. വാഴക്കുളം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അന്വേഷണ സംഘത്തില്‍ എസ്.ഐ പി.എൻ പ്രസാദ്, എ.എസ്.ഐ ജി.പി സൈനബ, എസ്.സി.പി ഒ ജോബി ജോണ്‍, സി.പി.ഒമാരായ കെ.എസ് ശരത്, വിനീഷ് വിജയൻ, സാബു സാം ജോര്‍ജ് എന്നിവരാണ് ഉണ്ടായിരുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക