വാഹനങ്ങളില്‍ ഏണി കൊണ്ടുപോകാൻ അനുമതി തേടി ഗതാഗത കമ്മിഷണര്‍ക്ക് കെ.എസ്.ഇ.ബി കത്ത് നല്‍കി. കെ.എസ്.ഇ.ബി-എം.വി.ഡി തര്‍ക്കം രൂക്ഷമായ സമയത്ത് ഏണി കൊണ്ടുപോയ വാഹനങ്ങള്‍ക്ക് പിഴ ചുമത്തിയിരുന്നു. വാഹനത്തില്‍ തോട്ടി കൊണ്ട് പോയതിനു കെഎസ്‌ഇബിക്ക് എ.ഐ ക്യാമറയുടെ നോട്ടീസ് ലഭിച്ചതും ഇതിനു പിന്നാലെ മോട്ടോര്‍ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ ഫ്യൂസ് കെഎസ്‌ഇബി ഊരിയതും ഏറെ വാര്‍ത്തയായിരുന്നു.

ഇങ്ങനെ കെ.എസ്.ഇ.ബി – എം.വി.ഡി പോര് രൂക്ഷമായ സാഹചര്യത്തില്‍ പരിഹാരമെന്ന നിലയിലാണ് കെ.എസ്.ഇ.ബി മോട്ടര്‍ വാഹന വകുപ്പിനോട് വാഹനങ്ങളില്‍ ഏണി കൊണ്ടുപോകുന്നതിന് അനുമതി തേടി കത്ത് നല്‍കിയത്. അത്യാവശ്യ സഹാര്യങ്ങളില്‍ വെെദ്യുതി പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടി ഏണി കൊണ്ടു പോവേണ്ടി വരുമെന്നും കത്തില്‍ പറയുന്നു. അതിനാല്‍ വാഹനങ്ങളില്‍ ഏണി കൊണ്ടു പോവാൻ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് കെ.എസ്.ഇ.ബി കത്ത് നല്‍കിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക