കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ പാര്‍ട്ടി ചതിക്കുകയായിരുന്നുവെന്ന് സിപിഎം അംഗമായിരുന്ന അമ്ബിളി മഹേഷ്. മിനുട്ട്‌സില്‍ ഒപ്പിടുക അല്ലാതെ ഒന്നും ചെയ്തിട്ടില്ല . മറ്റൊരു ബോര്‍ഡ് അംഗമായ സിപിഐ യുടെ മിനി നന്ദനും രംഗത്തിയിരിക്കുന്നത്. വിയ്യൂര്‍ ജയില്‍ വഴി പോകുമ്ബോള്‍ ഭയമാണെന്നും ഒരു ചായക്കാശ് പോലും കൈപ്പറ്റാത്തവരെ പ്രതിയാക്കിയെന്നും ജീവനൊടുക്കുകയല്ലാതെ മാര്‍ഗ്ഗമില്ലെന്നും അമ്ബിളി മഹേഷ് മാധ്യമങ്ങളോട് പറഞ്ഞു .

പി.കെ ബിജു കമ്മീഷൻ അന്വേഷിച്ചെന്ന് സ്ഥിരീകരിച്ച്‌ അമ്ബിളി മഹേഷ് രംഗത്തെത്തി. തൃശൂരില്‍ വിളിച്ചു വരുത്തിയാണ് മൊഴിയെടുത്തതെന്ന് അവര്‍ പറഞ്ഞു. ബാങ്കില്‍ പോകുമ്ബാള്‍ കുറേ കടലാസ് കാണിച്ച്‌ വേഗം ഒപ്പിടാൻ സെക്രട്ടറി പറയും. കുറേ ലോണ്‍ പാസ്സാക്കാൻ ഉണ്ടെന്ന കാരണമാണ് പറയുക. കടലാസ് ഒന്ന് മറിച്ചുനോക്കിയാല്‍ അതില്‍ ഒന്നുമില്ല വേഗം ഒപ്പിടു എന്നാണ് സെക്രട്ടറി പറയാറുള്ളത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പിന്നീട് പ്രസിഡന്റും കുറേ സില്‍ബന്തികളും ഒപ്പിടും. കടലാസില്‍ കൂറേ സ്പേസ് ഉണ്ടാകും ഇത് എന്തിനാണെന്ന് സെക്രട്ടറിയോട് ചോദിച്ചാല്‍ ഒരു അടിയന്തര ലോണ്‍ ആവശ്യം വന്നാല്‍ നിങ്ങളെ വിളിച്ച്‌ ബുദ്ധിമുട്ടിക്കാതെ അത്തരം ലോണുകള്‍ എഴുതി ചേര്‍ക്കാനാണെന്ന് മറുപടി പറയും- ഇരുവരും പറഞ്ഞു.

തട്ടിപ്പ് നടന്ന കാലയളവിലെ സി.പി.ഐ ഭരണ സമിതി അംഗങ്ങളായ ലളിതനും സുഗതനും രംഗത്തെത്തിയത്. വലിയ ലോണുകള്‍ പാസ്സാക്കിയത് ഭരണസമിതി അറിയാതെയാണെന്നും ബാങ്ക് സെക്രട്ടറി സുനില്‍ കുമാറിനും ബിജു കരീമിനുമായിരുന്നു എല്ലാമറിയാവുന്നതെന്നും തട്ടിപ്പ് തിരിച്ചറിഞ്ഞ് പരാതിയുമായി ചെന്നപ്പോള്‍ സിപിഎം നേതാക്കള്‍ അവഗണിച്ചെന്നും അവര്‍ പറഞ്ഞു. സിപിഐ നേതാക്കളും സഹായിച്ചില്ലെന്ന് ലളിതനും സുഗതനും കൂട്ടിചേര്‍ത്തു.

കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നൂറു കോടിയുടെ വൻ വായ്പാ തട്ടിപ്പ്നടന്നുവെന്നാണ് സഹകരണ ജോയിൻ്റ് രജിസ്ട്രാററുടെ കണ്ടെത്തല്‍. 46 പേരുടെ ആധാരത്തില്‍ എടുത്ത വായ്പയുടെ തുക ഒരു വ്യക്തിയുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫര്‍ ചെയ്തതടക്കം വൻ തട്ടിപ്പുകളാണ് ബാങ്കില്‍ നടന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക