ലോക കേരള സഭയില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരുടെ സംഘവും വിദേശത്തേക്ക്. സൗദി അറേബ്യയില്‍ ഒക്ടോബര്‍ 19 മുതല്‍ 22 വരെ നടക്കുന്ന മേഖലാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടി വിദേശയാത്രക്ക് അനുമതി തേടി കേന്ദ്രത്തിന് അപേക്ഷ സമര്‍പ്പിച്ചു.

കടുത്ത സാമ്ബത്തിക പ്രതിസന്ധിക്കിടെയാണ് ലോക കേരള സഭ നടത്തുന്നത്. സൗദി സമ്മേളനം നേരത്തെ തീരുമാനിച്ചതാണ് എന്നാണ് സര്‍ക്കാര്‍ പറയുന്നത് . അടുത്ത മാസം 19 മുതല്‍ 22 വരെ സൗദി അറേബ്യയില്‍ ലോക കേരള സഭ നടത്തനാണ് നീക്കം. സർക്കാർ ചെലവിൽ മന്ത്രിമാർക്ക് വിദേശയാത്ര നടത്താനുള്ള പോംവഴിയായി ലോക കേരള സഭ മാറുന്നു എന്ന ആക്ഷേപം ശക്തമാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്ത് പ്രയോജനം?

ലോക കേരള സഭ നടത്തുന്നതുകൊണ്ട് യഥാർത്ഥത്തിൽ കേരളത്തിന് എന്ത് പ്രയോജനം എന്ന ചോദ്യങ്ങൾ ഉയരുന്നുണ്ട്. പ്രഖ്യാപനങ്ങൾക്കപ്പുറം വലിയ വികസന പദ്ധതികളോ നിക്ഷേപ പദ്ധതികളോ കേരളത്തിലേക്ക് ഇതുമൂലം എത്തുന്നില്ല. യഥാർത്ഥത്തിൽ പ്രവാസികൾ തുടങ്ങുന്ന സംരംഭങ്ങൾ എല്ലാം ലോക കേരള സഭയുടെ മേന്മ ആണെന്നുള്ള പ്രചരണം മാത്രമാണ് നടക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ കേരളം വലയുമ്പോൾ മുഖം മൂടി കെട്ടാനുള്ള ചില പൊടിക്കൈകൾ മാത്രമാണ് ഇത്തരം പരിപാടികൾ എന്ന ആക്ഷേപം രാഷ്ട്രീയത്തിന് അതീതമായി പൊതുസമൂഹത്തിൽ ഉയർന്നു വരുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക