മാമോദിസ ചടങ്ങ് നടത്താൻ കൈക്കൂലി ചോദിക്കുന്ന വൈദികന്റെ ഓഡിയോ പുറത്ത്. വിദേശത്തുള്ള ഇടവകാംഗം നാട്ടിലെത്തി മക്കളുടെ മാമോദിസ ചടങ്ങ് നടത്താൻ വൈദികനെ ഫോണിൽ വിളിച്ച് വിവരങ്ങൾ ആരാഞ്ഞപ്പോൾ 20000 രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടു എന്നാണ് ആരോപണം. തൊടുപുഴ പൈങ്ങോട്ടൂർ കുളപ്പുറം ഇടവകയിൽ വികാരിയായ പോൾ വിലങ്ങുപാറയിൽ ആണ് മാമോദിസയ്ക്കായി പ്രവാസി മലയാളിയോട് കൈക്കൂലി ചോദിക്കുന്നത്.

കാനഡയിൽ താമസിക്കുന്ന വ്യക്തിയാണ് സ്വന്തം നാടായ തൊടുപുഴ കുളപ്പുറം ഇടവകയിൽ വന്ന് മക്കളുടെ മാമോദിസ നടത്താൻ ഇടവക വികാരിയെ വിളിച്ചത്. അപ്പോൾ പള്ളിയുടെ ഓഡിറ്റോറിയം പണിതതിനും, അൾത്താര പണിതതിനും, പള്ളി പെയിന്റ് അടിച്ചതിനുൾപ്പെടെ 20000 രൂപ ആവശ്യപ്പെടുന്ന വൈദികന്റെ വോയിസ് റെക്കോഡാണ് പുറത്ത് വന്നിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

'ഞാൻ കത്തനാരല്ല കഴുവേറിയാണ്' മാമോദിസ മുക്കാൻ 20,000 രൂപ കൈക്കൂലി ചോദിച്ചപ്പോൾ എന്തിനെന്ന് ചോദിച്ച ഇടവകാംഗത്തോട് വൈദികൻ, വികാരി ഇഡിയറ്റെന്ന് വിശ്വാസി, VIDEO STORY

Posted by Karma News Channel on Saturday, 19 August 2023

ഇടവകയിൽ ലക്ഷങ്ങൾ നല്കാൻ വിദേശ മലയാളികൾ പണം കൊയ്യുന്നവരല്ലെന്ന് കത്തനരായ താങ്കൾ മനസിലാക്കണമെന്ന് പറഞ്ഞ വ്യക്തിയോട് താൻ കത്തനാരല്ലെന്നും കഴുവേറിയാണെന്നും മാന്യതയും, സ്ഥാനവും മറന്ന് വൈദികൻ സംസാരിക്കുന്നതും കേൾക്കാൻ കഴിയും. അവസാനം സംസാരിച്ചയാൾ ഇഡിയേറ്റ് എന്നാണ് വൈദികനെ വിളിച്ചത്. കുളപ്പുറം (കാൽവരിഗിരി) ഇടവകയിലാണ് ഇത്തരത്തിൽ അതിക്രമം നടക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക