വാട്സാപ്പിന്‍റെ ഏറ്റവും പുതിയ ഫീച്ചറായ വാട്സാപ്പ് ചാനല്‍ ആരംഭിച്ച്‌ മലയാള സിനിമ താരങ്ങളായ മോഹന്‍ലാലും. മെറ്റ അവതരിപ്പിച്ച ഈ പുതിയ ഫീച്ചറിലൂടെ ഇഷ്ട താരങ്ങള്‍ പങ്കുവെക്കുന്ന സന്ദേശങ്ങള്‍, അറിയിപ്പുകള്‍ എന്നിവ ഫോളോ ചെയ്യുന്ന ആളിന്‍റെ വാട്സാപ്പില്‍ നേരിട്ട് ലഭിക്കും. ഉപയോക്താക്കളുടെ ചാറ്റില്‍ നിന്ന് വേറിട്ട് നില്‍ക്കുന്ന ‘അപ്ഡേറ്റ്സ്’ എന്ന ടാബില്‍ നിന്നാകും ചാനലുകള്‍ വഴിയുള്ള സന്ദേശങ്ങള്‍ ഉപയോക്താവിന് ലഭിക്കുക.

ടെലിഗ്രാം ചാറ്റ് ബോട്ടുകള്‍ക്ക് സമാനമായ ഒരു വണ്‍വേ ബ്രോഡ്കാസ്റ്റ് ടൂള്‍ ആയാണ് വാട്സാപ്പ് ചാനലിലെ മെറ്റ അവതരിപ്പിച്ചിരിക്കുന്നത്. അഡ്മിന് മാത്രമാകും ഇതില്‍ സന്ദേശങ്ങള്‍ അയക്കാന്‍ സാധിക്കുക. അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ആഗോളതലത്തില്‍ പുതിയ ചാനലുകള്‍ പുറത്തിറങ്ങും, ഇന്ത്യ ഉള്‍പ്പെടെ 150-ലധികം രാജ്യങ്ങളില്‍ ഇത് ലഭ്യമാകും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

Happy to announce the launch of My official WhatsApp Channel. I would like to invite all of you to join, as I will be…

Posted by Mammootty on Wednesday, 13 September 2023

Here's an invite to my official WhatsApp channel! Follow for inside scoops on my latest projects and be part of a big family of movie buffs! Channel Link : https://whatsapp.com/channel/0029Va2CYbW3WHTYkSnVl90k

Posted by Mohanlal on Wednesday, 13 September 2023

നിങ്ങളുടെ രാജ്യത്തെ അടിസ്ഥാനമാക്കി സ്വയം ഫില്‍ട്ടര്‍ ചെയ്യുന്ന ചാനലുകള്‍ നിങ്ങള്‍ക്ക് കണ്ടെത്താം. അല്ലെങ്കില്‍ പേരോ വിഭാഗമോ അനുസരിച്ച്‌ ചാനലുകള്‍ സെര്‍ച്ച്‌ ചെയ്ത് കണ്ടെത്താം. പിന്തുടരുന്നവരുടെ എണ്ണത്തെ അടിസ്ഥാനമാക്കി പുതിയതും സജീവവും ജനപ്രിയവുമായ ചാനലുകളും നിങ്ങള്‍ക്ക് കാണാനാകും. ഇന്ത്യയില്‍ നിന്നും ലോകമെമ്ബാടുമുള്ള പ്രമുഖ സിനിമ താരങ്ങള്‍, സ്‌പോര്‍ട്‌സ് ടീമുകള്‍, കലാകാരന്മാര്‍, ചിന്തകരായ നേതാക്കള്‍, ഓര്‍ഗനൈസേഷനുകള്‍ എന്നിവയെ വാട്സാപ്പ് ചാനലിലൂടെ ഫോളോ ചെയ്യാം.

ലഭ്യമായ ഏറ്റവും സ്വകാര്യമായ പ്രക്ഷേപണ സേവനമായാണ് വാട്ട്‌സ്‌ആപ്പ് ചാനലുകള്‍ രൂപകല്‍പ്പന ചെയ്‌തിരിക്കുന്നത്. ഒരു ചാനല്‍ ഫോളോവര്‍ എന്ന നിലയില്‍, നിങ്ങളുടെ ഫോണ്‍ നമ്ബറും പ്രൊഫൈല്‍ ഫോട്ടോയും അഡ്‌മിനോ മറ്റ് ഫോളോവേഴ്‌സിനോ കാണാന്‍ സാധിക്കില്ല. അതുപോലെ, നിങ്ങള്‍ പിന്തുടരുന്ന ചാനലിന്‍റെ അഡ്മിന് നിങ്ങളുടെ ഫോണ്‍ നമ്ബര്‍ വെളിപ്പെടുത്താനും സാധിക്കില്ല. ആരെ വേണമെങ്കിലും ഇഷ്ടനുസരണം യൂസര്‍ക്ക് പിന്തുടരാം. അത് തീര്‍ത്തും സ്വകാര്യമായിരിക്കും. കൂടാതെ, ചാനല്‍ ഹിസ്റ്ററി 30 ദിവസത്തേക്ക് മാത്രമേ സംരക്ഷിക്കപ്പെടുകയുള്ളൂ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക