സോളാര്‍ വിവാദത്തില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ലൈംഗികാരോപണം ഉന്നയിക്കുന്ന പരാതിക്കാരിയുടെ കത്ത് ആവശ്യപ്പെട്ടത് മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെന്നും കത്ത് സംബന്ധിച്ച്‌ പിണറായി വിജയനുമായി ചര്‍ച്ച നടത്തിയിരുന്നുവെന്നും ദല്ലാള്‍ നന്ദകുമാര്‍.കത്ത് തനിക്ക് കൈമാറിയത് കെബി ഗണേഷ് കുമാറിന്റെ ബന്ധു ശരണ്യമനോജ് ആണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വെളിപ്പെടുത്തി.

വിഎസ് അച്യുതാന്ദനെയും പിണറായി വിജയനെയും കാണിച്ചതിനുശേഷമാണ് കത്ത് സ്വകാര്യ ചാനലിന് കൈമാറിയതെന്നും നന്ദകുമാര്‍ പറഞ്ഞു. കാണാന്‍ ചെന്നപ്പോള്‍ തന്നെ ഇറക്കി വിട്ടുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പറഞ്ഞതും നന്ദകുമാര്‍ നിഷേധിച്ചു. കടക്ക് പുറത്തെന്ന് അദ്ദേഹം തന്നോട് പറഞ്ഞിട്ടില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സോളാര്‍ തട്ടിപ്പിലെ പരാതിക്കാരി ഉമ്മന്‍ചാണ്ടിക്ക് എഴുതിയ കത്തിനെക്കുറിച്ച്‌ അന്വേഷിക്കാന്‍ വിഎസ് അച്യുതാനന്ദന്‍ തന്നോട് ആവശ്യപ്പെട്ടു. അതിന്റെ അടിസ്ഥാനത്തില്‍ ശരണ്യമനോജിനെ ബന്ധപ്പെട്ടപ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ പേരുള്ള 25 പേജും, 19 പേജും ഉള്ള കത്തുകള്‍ തന്നു. ഇത് വിഎസിന് നല്‍കുകയും അദ്ദേഹം അത് പലകുറിവായിക്കുകയും ചെയ്തു. ഈ കത്തുമായി ബന്ധപ്പെട്ട് അന്നത്തെ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനുമായി ചര്‍ച്ച ചെയ്തു. 2016 ഇലക്ഷന്‍ സമയത്തായിരുന്നു കൂടിക്കാഴ്ച്ച.

അതിനുശേഷമാണ് കത്ത് ചാനല്‍ റിപ്പോര്‍ട്ടര്‍ക്ക് നല്‍കുന്നത്. ഒരുസാമ്ബത്തികവും വാങ്ങിയല്ല കത്ത് നല്‍കിയത്. ഈ കത്ത് നല്‍കയിതിന് തന്നില്‍ നിന്ന് 1, 25000 രൂപ കൈപ്പറ്റി. പരാതിക്കാരിയും ശരണ്യമനോജും തന്നെ കാണാനായി എറണാകുളം ശിവക്ഷേത്രം കോമ്ബൗണ്ടില്‍ വന്നപ്പോള്‍ പറഞ്ഞത് ബെന്നി ബഹന്നാനും തമ്ബാനൂര്‍ രവിയും അന്‍പതിനായിരം രൂപ നല്‍കാമെന്ന് പറഞ്ഞ് അമ്മയുടെ ചികിത്സയ്ക്കായി മണിക്കൂറുകള്‍ നിര്‍ത്തി എന്നുപറഞ്ഞപ്പോഴാണ് പണം നല്‍കിയത്. അതിനപ്പുറം ഒരു സാമ്ബത്തിക ഇടപാടും നടന്നില്ല. 25 പേജുള്ള കത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പേരുണ്ട്. ഉമ്മന്‍ചാണ്ടി ശാരീരികമായി പീഡിപ്പിച്ചെന്നാണ് കത്തിന്റെ തുടക്കം. ആ കത്ത് പരാതിക്കാരിയുമായി ചര്‍ച്ച ചെയ്ത ശേഷം മാത്രമെ പ്രസിദ്ധീകരിക്കാവൂ എന്നും ചാനല്‍ റിപ്പോര്‍ട്ടറോട് പറഞ്ഞിരുന്നു. അതിനുശേഷമാണ് കത്ത് പ്രസിദ്ധീകരിച്ചത്.

പരാതി നല്‍കുന്നതില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ താന്‍ ഒരു സ്വാധീനവും ചെലുത്തിയിട്ടില്ല. പരാതിക്കാരിക്ക് സമയവും വാങ്ങി നല്‍കിയിട്ടില്ല. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്തിന് മുന്നോടിയായി സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാരിയോട് പുതിയ പരാതി എഴുതിവാങ്ങുന്നതില്‍ തനിക്ക് യാതൊരുവിധ പങ്കും ഇല്ല. യുഡിഎഫിന്റെ ഭാഗമായിരുന്ന രണ്ട് ആഭ്യന്തരമന്ത്രിമാര്‍ മുഖ്യമന്ത്രിയാകാന്‍ കൊതിച്ചതിന്റെ പരിണിത ഫലമാണ് ഉമ്മന്‍ചാണ്ടിയെ വിവാദത്തിലേക്ക് വലിച്ചിഴച്ചതെന്നും നന്ദകുമാര്‍ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക