ഉമ്മൻചാണ്ടിക്കെതിരായ സോളാർ ലൈംഗിക പീഡന ആരോപണം വ്യാജമായി കെട്ടിച്ചമച്ചതാണെന്ന സിബിഐ റിപ്പോർട്ട് വന്നതോടെ ഇതിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് എംഎൽഎമാർ നിയമസഭ സമ്മേളിച്ച ദിനത്തിൽ തന്നെ അടിയന്തര പ്രമേയത്തിന് അനുമതി തേടുകയായിരുന്നു. വളരെ അപ്രതീക്ഷിതമായി സർക്കാർ പ്രമേയത്തിന് മേലുള്ള ചർച്ചയ്ക്ക് തയ്യാറായി. ഉമ്മൻചാണ്ടിയുടെ മകൻ നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത ദിവസം തന്നെയാണ് അടിയന്തര പ്രമേയ ചർച്ച നടക്കുന്നത്. ചർച്ചയുടെ ലൈവ് ദൃശ്യങ്ങൾ ചുവടെ കാണാം

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക