കോ​ട്ട​യം: കൈ​ക്കൂ​ലി കേ​സി​ല്‍ എം.​ജി സ​ര്‍വ​ക​ലാ​ശാ​ല ജീ​വ​ന​ക്കാ​രി സി.​ജെ. എ​ല്‍​സി അ​റ​സ്റ്റി​ലാ​യ​തി​ന് പി​റ​കെ ഇ​വ​രു​ടെ നി​യ​മ​നം സം​ബ​ന്ധി​ച്ച ക്ര​മ​ക്കേ​ടും പു​റ​ത്തു ​വരു​ന്നു. ഇ​ട​തു​ രാ​ഷ്ട്രീ​യ​ത്തി​ന്‍റെ ത​ണ​ലി​ലാ​ണ്​ ഇ​വ​ര്‍ എം.​ബി.​എ വ​കു​പ്പി​ലെ അ​സി. ത​സ്തി​ക​യി​ലേ​ക്ക്​ സ്ഥാ​ന​ക്ക​യ​റ്റം നേ​ടിയ​ത്. പ​ത്താം​ക്ലാ​സ് പാ​സാ​കാ​ത്ത ഇ​വ​ര്‍ ഇ​ന്‍റ​ര്‍​നാ​ഷ​ന​ല്‍ റിലേഷ​ന്‍​സ്​ വ​കു​പ്പി​ല്‍ സ്വീ​പ്പ​റാ​യി താ​ല്‍​ക്കാ​ലി​കാ​ടി​സ്ഥാ​ന​ത്തി​ല്‍ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു.

കോഴ ഇടപാടിലെ ബുദ്ധികേന്ദ്രം എൽസി മാത്രമല്ലെന്ന് സ്ഥിരീകരിക്കാവുന്ന തെളിവുകളാണ് വിജിലൻസിന് ലഭിച്ചത്. എൽസിയും പരാതിക്കാരിയും ആയി നടത്തിയ ടെലിഫോൺ സംഭാഷണത്തിൻറെ ശബ്ദരേഖ വിജിലൻസിനെ ലഭിച്ചിട്ടുണ്ട്. അഴിമതിയിൽ പങ്കാളികളായ മറ്റ് ഉദ്യോഗസ്ഥരുടെ പേരുകളും ഈ ശബ്ദരേഖയിൽ ഉണ്ടെന്നാണ് അറിയുന്നത്. താൻ ആവശ്യപ്പെട്ട ഒന്നര ലക്ഷം രൂപ എംബിഎ സെക്ഷനിലെ മറ്റു ജീവനക്കാർക്ക് കൈമാറാനാണെന്ന് എൽസി പരാതിക്കാരിയോട് വിശദീകരിച്ചിരുന്നു. ഈ ഉദ്യോഗസ്ഥരുടെ പേരുകളും രണ്ടു മാസം മുൻപ് നടത്തിയ ഫോൺ സംഭാഷണത്തിലുണ്ട്. സർട്ടിഫിക്കറ്റ് വിതരണത്തിനപ്പുറം പണം കൈപ്പറ്റി പരീക്ഷാഫലം തിരുത്തുന്നതിനുൾപ്പെടെയുള്ള ക്രമക്കേടുകൾക്കും ഉദ്യോഗസ്ഥ മാഫിയ നേതൃത്വം നൽകുന്നതായും സൂചനയുണ്ട്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് അന്വേഷണം വ്യാപിപ്പിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2009ല്‍ ​സ​ര്‍വ​ക​ലാ​ശാ​ല എ​സ്.​എ​സ്.​എ​ല്‍.​സി തോ​റ്റ​വ​ര്‍​ക്ക്​ പ്യൂ​ണ്‍ ത​സ്തി​ക​ക​ളി​ല്‍ സ്ഥി​ര​നി​യ​മ​നം ന​ല്‍​കി. ഇ​തി​നു​മു​മ്ബ്​ ഏ​ഴാം​ക്ലാ​സ്​ യോ​ഗ്യ​ത​യാ​ക്കി പ്യൂ​ണ്‍ ത​സ്തി​ക​ക​ളി​ലേ​ക്ക്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചി​രു​ന്നു. എ​സ്.​എ​സ്.​എ​ല്‍.​സി തോറ്റ​വ​ര്‍​ക്കും ജ​യി​ച്ച​വ​ര്‍​ക്കും അ​പേ​ക്ഷി​ക്കാ​ന്‍ ക​ഴി​യു​മാ​യി​രു​ന്നു. ഇ​തി​നെ​തി​രെ ഇ​ട​ത് സം​ഘ​ട​ന​ക​ള്‍ കേ​സ്​ നല്‍​കി​യ​തി​നെ​ത്തു​ട​ര്‍​ന്ന്​ റി​ക്രൂ​ട്മെ​ന്‍റ്​ മു​ട​ങ്ങി. തു​ട​ര്‍​ന്നാ​ണ്​ 2009ല്‍ ​റീ​നോ​ട്ടി​ഫൈ ചെ​യ്ത്​ ഈ ​പോ​സ്റ്റു​ക​ളി​ലേ​ക്ക്​ പ​ത്താം​ക്ലാ​സ്​ തോ​റ്റ​വ​രി​ല്‍​നി​ന്ന്​ മാ​ത്രം അ​പേ​ക്ഷ ക്ഷ​ണി​ച്ച​ത്. ജ​യി​ച്ച​വ​രെ എ​ടു​ത്തി​ല്ലെ​ന്നു മാ​ത്ര​മ​ല്ല, ജ​യി​ച്ച വി​വ​രം മ​റ​ച്ചു​​വെ​ച്ച്‌​ ജോ​ലി​ക്ക്​ ക​യ​റി​യ സ്ത്രീ​യെ പു​റ​ത്താ​ക്കു​ക​യും ചെ​യ്തു. എ​​ഴു​ത്തു​പ​രീ​ക്ഷ​യി​ല്ലാ​തെ നേ​രി​ട്ടു​ള്ള അ​ഭി​മു​ഖം വ​ഴി​യാ​യി​രു​ന്നു നി​യ​മ​നം. 2009ല്‍ ​റാ​ങ്ക്​ ലി​സ്റ്റ്​ വ​ന്നു. 2010ല്‍ ​എ​ല്‍​സി അ​ട​ക്ക​മു​ള്ള​വ​ര്‍ പ്യൂ​ണ്‍ ത​സ്തി​ക​യി​ല്‍ ജോ​ലി​ക്ക്​ ക​യ​റി. അ​ന്നു​ക​യ​റി​യ 95 ശ​ത​മാ​നം പേ​രും ഇ​ട​തു​സം​ഘ​ട​ന ബ​ന്ധ​മു​ള്ള​വ​രാ​യി​രു​ന്നെ​ന്ന്​ ആ​ക്ഷേ​പ​മു​ണ്ട്.

പി​ന്നീ​ട്​ എ​ല്‍​സി സാ​ക്ഷ​ര​ത മി​ഷ​ന്‍റെ പ​ത്താം​ക്ലാ​സും പ്ല​സ്​ ടു​വും ജ​യി​ച്ചു. എം.​ജി​യി​ല്‍​നി​ന്ന്​ പ്രൈ​വ​റ്റാ​യി ബി​രു​ദ​വും നേ​ടി. ഇ​ക്കാ​ല​യ​ള​വി​ലാ​ണ്​ ഡി​ഗ്രി​യും നാ​ലു​വ​ര്‍ഷ​ത്തി​ലേ​റെ സേ​വ​ന​വു​മു​ള്ള, താ​ഴ്ന്ന ത​സ്തി​ക​യി​ലു​ള്ള​വ​ര്‍​ക്ക്​ അ​സി​സ്റ്റ​ന്‍റ്​ ത​സ്തി​ക​യി​ലേ​ക്ക്​ സ്ഥാ​ന​ക്ക​യ​റ്റം ന​ല്‍​കാ​ന്‍ തീ​രു​മാ​നി​ക്കു​ന്ന​ത്. സെ​ക്ര​ട്ടേ​റി​യ​റ്റ്​ അ​സി. ത​സ്തി​ക​യി​ല്‍ നാ​ലു​ശ​ത​മാ​നം പേ​ര്‍​ക്ക്​ സ്ഥ​ലം​മാ​റ്റം വ​ഴി പ്ര​മോ​ഷ​ന്‍ ന​ല്‍​കാ​ന്‍ സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വു​ണ്ടാ​യി​രു​ന്നു. ഇ​ത്​ സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ല്‍, എ​ന്‍​ട്രി കേ​ഡ​ര്‍ ത​സ്തി​ക​യു​ടെ ര​ണ്ടു​ശ​ത​മാ​ന​മാ​ണ്. സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ്​​ ലം​ഘി​ച്ച്‌​ എം.​ജി​യി​ലും നാ​ലു​ശ​ത​മാ​നം പേ​ര്‍​ക്ക്​ സ്ഥാ​ന​ക്ക​യ​റ്റം ന​ല്‍​കാ​ന്‍ തീ​രു​മാ​നി​ച്ചു.

238 എ​ന്‍​ട്രി കേ​ഡ​ര്‍ ത​സ്തി​ക​യു​ടെ നാ​ലു​ശ​ത​മാ​നം​ ക​ണ​ക്കാ​ക്കു​മ്ബോ​ള്‍​ വെ​റും ഒ​മ്ബ​തു​പേ​ര്‍​ക്ക്​ മാ​ത്ര​മാ​ണ്​ സ്ഥാ​ന​ക്ക​യ​റ്റം ല​ഭി​ക്കു​ക. അ​തോ​ടെ യൂ​നി​വേ​ഴ്​​സി​റ്റി അ​സി., സീ​നി​യ​ര്‍ ഗ്രേ​ഡ്​ അ​സി., അ​സി. സെ​ക്​​ഷ​ന്‍ ഓ​ഫി​സ​ര്‍ എ​ന്നി​ങ്ങ​നെ മൂ​ന്ന്​ കേ​ഡ​റി​ലു​മു​ള്ള മൊ​ത്തം അ​സി​സ്റ്റ​ന്‍​റു​മാ​രു​ടെ നാ​ലു​ശ​ത​മാ​നം, അ​താ​യ​ത്​ 712 അ​സി​സ്റ്റ​ന്‍റു​മാ​രി​ല്‍ 28 പേ​ര്‍​ക്ക്​ സ്ഥാ​ന​ക്ക​യ​റ്റം ന​ല്‍​കി. അ​ങ്ങ​നെ എം.​ബി.​എ വ​കു​പ്പി​ല്‍ സ്ഥാ​ന​ക്ക​യ​റ്റം കി​ട്ടി​യ​വ​രി​ലൊ​രാ​ളാ​ണ്​ എ​ല്‍​സി. 2016 ആ​ഗ​സ്റ്റി​ലാ​ണ്​ ഈ ​ത​സ്​​തി​ക​യി​ലേ​ക്ക്​ പി.​എ​സ്.​സി ആ​ദ്യ​നി​യ​മ​നം ന​ട​ത്തു​ന്ന​ത്. 2019 വ​രെ കാ​ലാ​വ​ധി​യു​ള്ള റാ​ങ്ക്​​ലി​സ്റ്റ്​ ഉ​ള്ള​പ്പോ​ഴാ​ണ്​ 2017ല്‍ ​ഇ​വ​ര്‍​ക്ക്​ അ​സി​സ്റ്റ​ന്‍റാ​യി നി​യ​മ​നം ല​ഭി​ച്ച​ത്. എ​ന്നാ​ല്‍, ഇ​തു​വ​രെ ഇ​വ​ര്‍ ഡി​പ്പാ​ര്‍​ട്​​​മെ​ന്‍റ്​​ത​ല പ​രീ​ക്ഷ എ​ഴു​തി​യി​ട്ടു​മി​ല്ല. ഇതി​നി​ടെ, എ​ല്‍സി​യെ തി​രു​വ​ന​ന്ത​പു​രം വി​ജി​ല​ന്‍സ് കോ​ട​തി റി​മാ​ന്‍ഡ് ചെ​യ്തു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10.30ന് ​ചേ​രു​ന്ന പ്ര​ത്യേ​ക സി​ന്‍ഡി​ക്കേ​റ്റ് യോ​ഗം വി​ഷ​യം ച​ര്‍ച്ച​ചെ​യ്യാ​ന്‍ തീ​രു​മാ​നി​ച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക