കോട്ടയം: മാര്‍ക്ക് ലിസ്റ്റിനും പ്രൊവിഷണല്‍ സ‌ര്‍ട്ടിഫിക്കറ്റിനുമായി വിദ്യാര്‍ത്ഥിനിയില്‍ നിന്ന് കോഴവാങ്ങിയതിന് വിജിലന്‍സ് അറസ്റ്റ് ചെയ്‌ത എം.ജി. യൂണിവേഴ്സിറ്റി അസിസ്റ്റന്റ് എല്‍സി പത്താം ക്ളാസ് ജയിക്കാതെ പ്യൂണ്‍ ആയാണ് ജോലിയില്‍ കയറിയത്. രാഷ്ട്രീയത്തണലില്‍ വളര്‍ന്നു. കുടുംബം സജീവ സിപിഎം പ്രവര്‍ത്തകരാണ്. സജീവ പ്രവര്‍ത്തക പിടിയിലായെന്നറിഞ്ഞ് എം.ജി സര്‍വകലാശാല അസോസിയേഷന്റെ ഇടപെടലുണ്ടായെങ്കിലും തെളിവിനു മുന്നില്‍ രക്ഷയില്ലെന്ന് കണ്ടാണ് സംഘടനയില്‍നിന്ന് പുറത്താക്കി തടിയൂരിയത്.

പിന്നിൽ ഉന്നതന്മാർക്കും പങ്ക്?

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഏറ്റവും താഴേക്കിടയിലുള്ള ഒരു ജീവനക്കാരി ഒറ്റയ്ക്കാണ് ഇത്തരത്തിൽ വൻ അഴിമതിയും കൈക്കൂലിയും വാങ്ങിയതെന്ന് വിശ്വസിക്കുക വയ്യ. ഒരുപാട് ജീവനക്കാരുള്ള ഒരു സെക്ഷനിൽ മേലധികാരികൾക്ക് പരാതി കൊടുക്കുമോ എന്ന് ഭയം പോലുമില്ലാതെ ഇവർ ഇത്തരത്തിൽ കൈക്കൂലി വാങ്ങിയിട്ടുണ്ടെങ്കിൽ മേലധികാരികൾക്കും ഈ വിഷയത്തിൽ പങ്ക് ഉണ്ടാകാനുള്ള സാധ്യതയാണ് ഇപ്പോൾ ചർച്ചയാകുന്നത്. എൽസി പരാതിക്കാരിയും ആയി നടത്തിയ സംഭാഷണ ശബ്ദരേഖ വിജിലൻസിനെ ലഭിച്ചിട്ടുണ്ടെന്നും ഇതിൽ താൻ വാങ്ങുന്ന തുക എല്ലാവർക്കുമായി പങ്കുവെക്കേണ്ടത് ആണെന്ന് അവർ പറയുന്നതായും റിപ്പോർട്ടുകളുണ്ട്.

അന്വേഷണം എൽസിയിൽ അവസാനിക്കും; എൽസിയെ ഉന്നതർ സംരക്ഷിക്കും:

സർവകലാശാലയിലെ കൈക്കൂലി സംഭവത്തിൽ അന്വേഷണം എൽസിക്കപ്പുറം പോകാൻ സാധ്യതയില്ല. ഇവർ ഇടതുപക്ഷ യൂണിയൻറെ സജീവ പ്രവർത്തകയാണ്. കുടുംബത്തിനും സിപിഎം ബന്ധമുള്ളതാണ് പുറത്തുവരുന്ന വിവരങ്ങൾ. വകുപ്പിലെ ഉന്നതരിലേക്ക് അന്വേഷണം നീങ്ങുവാതിരിക്കാൻ ജീവനക്കാരുടെ സംഘടനയും ഇടപെടും. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തു വന്നാൽ അത് പാർട്ടിയെയും സർക്കാരിനെയും കൂടുതൽ പ്രതിരോധത്തിൽ ആക്കുവാൻ ഉള്ള സാധ്യതയുമുണ്ട്.അതുകൊണ്ടുതന്നെ ജീവനക്കാരിക്കെതിരെയുള്ള നടപടി തന്നെ സസ്പെൻഷനിൽ ഒതുങ്ങാൻ ആണ് സാധ്യത.

കൂസലില്ലാതെ എല്‍സി

അറസ്റ്റിലായി കോട്ടയം ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് കൊണ്ടുവരുമ്ബോള്‍ ബന്ധുക്കളും മകനും വാവിട്ട് കരഞ്ഞപ്പോഴും എല്‍സിക്ക് കൂസലില്ലായിരുന്നു. ”പേടിക്കേണ്ട, ഞാന്‍ അല്ലേ പറയുന്നേ, കുഴപ്പമില്ല” – ഇങ്ങനെ ബന്ധുക്കളെ ആശ്വസിപ്പിച്ചു. ഇപ്പോള്‍ റിമാന്‍ഡിലാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക