കോട്ടയം: മ​ഹാ​ത്മാ​ഗാ​ന്ധി സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ നി​രാ​ഹാ​ര സ​മ​രം തു​ട​രു​ന്ന വി​ദ്യാ​ര്‍​ഥി​നി ദീ​പ പി.​മോ​ഹ​ന​ന് നീ​തി ഉ​റ​പ്പാ​ക്കു​മെ​ന്ന് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ആ​ര്‍. ബി​ന്ദു. വി​ദ്യാ​ര്‍​ഥി​നി​യു​ടെ പ​രാ​തി സ​ര്‍​വ​ക​ലാ​ശാ​ല എ​ത്ര​യും പെ​ട്ട​ന്ന് ത​ന്നെ തീ​ര്‍​ക്ക​ണ​മെ​ന്നാ​ണ് സ​ര്‍​ക്കാ​രി​ന്‍റെ നി​ല​പാ​ടെ​ന്ന് ഫേ​സ്ബു​ക്കി​ല്‍ പ​ങ്കു​വ​ച്ച കു​റി​പ്പി​ല്‍ മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആ​രോ​പ​ണ വി​ധേ​യ​നാ​യ അ​ധ്യാ​പ​ക​നെ പ​ദ​വി​യി​ല്‍ നി​ന്നും മാ​റ്റി നി​ര്‍​ത്തി പ​രാ​തി അ​ന്വേ​ഷി​ക്കാ​ന്‍ സ​ര്‍​വ​ക​ലാ​ശാ​ല​യ്ക്ക് എ​ന്താ​ണ് ത​ട​സ​മു​ണ്ടെ​ന്ന് ആ​രാ​ഞ്ഞി​ട്ടു​ണ്ട്. ഇ​തി​ന് ത​ട​സ​മു​ണ്ടെ​ങ്കി​ല്‍ അ​തി​നാ​ധാ​ര​മാ​യ രേ​ഖ​ക​ള്‍ ഏ​തെ​ല്ലാ​മാ​ണെ​ന്ന് അ​റി​യി​ക്കാ​ന്‍ സ​ര്‍​വ​ക​ലാ​ശാ​ല​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. വി​ദ്യാ​ര്‍​ഥി​നി​യു​ടെ ആ​രോ​ഗ്യ​നി​ല​യി​ല്‍ സ​ര്‍​ക്കാ​രി​ന് ഉ​ത്ക​ണ്ഠ​യു​ണ്ട്.

വ്യ​ക്തി​പ​ര​മാ​യും ആ​കു​ല​ത​യു​ണ്ട്. വി​ദ്യാ​ര്‍ഥിനിയ്ക്ക് നീ​തി ഉ​റ​പ്പാ​ക്കാ​ന്‍ വേ​ണ്ട​ത് സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ വി​ശ​ദീ​ക​ര​ണം കി​ട്ടി​യാ​ലു​ട​നെ ചെ​യ്യു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.ആ​രോ​പ​ണ​വി​ധേ​യ​നാ​യ അ​ധ്യാ​പ​ക​നെ മാ​റ്റി​നി​ര്‍​ത്തു​ന്ന കാ​ര്യ​ത്തി​ല്‍ സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ തീ​രു​മാ​നം ഇ​നി​യും നീ​ളു​ന്ന നി​ല വ​ന്നാ​ല്‍, അ​ധ്യാ​പ​ക​നോ​ട് മാ​റി​നി​ല്‍​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ടാ​ന്‍ സ​ര്‍​വ​ക​ലാ​ശാ​ലാ അ​ധി​കൃ​ത​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക