ഓണ്‍ലൈൻ ഗെയിം മേഖലയില്‍ പഠനത്തിനും ജോലിയ്ക്കും യുവാക്കള്‍ താത്പര്യം പ്രകടിപ്പിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.ഇ-ഗെയിമിംഗ് ഫെഡറേഷനും (ഇ.ജി.എഫ്) കൊല്‍ക്കൊത്തയിലെ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കല്‍ ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി നടത്തിയ പഠനത്തിലാണ് കണ്ടെത്തില്‍. കേരളം, കര്‍ണാടക, ആന്ധ്ര, തെലങ്കാന, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ 4,644 പേരാണ് സര്‍വേയില്‍ പങ്കെടുത്തത്.

ഓണ്‍ലൈൻ സ്‌കില്‍ ഗെയിമിംഗ് മേഖലയില്‍ ജോലിയെടുക്കാൻ കേരളത്തില്‍ നിന്ന് സര്‍വേയില്‍ പങ്കെടുത്ത മുഴുവൻ പേരും താത്പര്യം പ്രകടിപ്പിച്ചതായി ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കല്‍ ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രൊഫ. ഡോ. ദിഗന്ത മുഖര്‍ജി പറഞ്ഞു. സോഫ്റ്റ്‌വെയര്‍ വിപ്ലവത്തിന് വഴിതുറക്കാൻ ഓണ്‍ലൈൻ സ്‌കില്‍ ഗെയിമിംഗ് മേഖലയ്ക്ക് കഴിയും. ഓണ്‍ലൈൻ സ്‌കില്‍ ഗെയിമിംഗ് മേഖലയില്‍ ജോലിയെടുക്കാൻ കേരളത്തില്‍ നിന്ന് സര്‍വേയില്‍ പങ്കെടുത്ത മുഴുവൻ പേരും താത്പര്യം പ്രകടിപ്പിച്ചതായി ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കല്‍ ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രൊഫ. ഡോ. ദിഗന്ത മുഖര്‍ജി പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സോഫ്റ്റ്‌വെയര്‍ വിപ്ലവത്തിന് വഴിതുറക്കാൻ ഓണ്‍ലൈൻ സ്‌കില്‍ ഗെയിമിംഗ് മേഖലയ്ക്ക് കഴിയും.ഗെയിമിംഗ് പഠിക്കാൻ 48.3 ശതമാനം താത്പര്യം പ്രകടിപ്പിച്ചു. വിദേശങ്ങളിലേയ്ക്കുള്ള ചെറുപ്പക്കാരുടെ കൊഴിഞ്ഞുപോക്ക് കുറയ്ക്കാൻ തദ്ദേശീയ ഗെയിമിംഗ് വ്യവസായത്തിന് കഴിയുമെന്ന് പഠനം സൂചിപ്പിക്കുന്നതായി സ്റ്റാറ്റിസ്റ്റിക്കല്‍ ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രൊഫസര്‍ ഡോ. ശുഭമോയ് മുഖര്‍ജി പറഞ്ഞു.

ഓണ്‍ലൈൻ സ്‌കില്‍ ഗെയിമിംഗ്: ഡിജിറ്റൈസേഷൻ യുഗത്തില്‍ കുതിച്ചുയരുന്ന മേഖലയാണ് ഓണ്‍ലൈൻ സ്‌കില്‍ ഗെയിമിംഗ്. കഴിഞ്ഞ ദശകത്തിനിടെയുണ്ടായ വൻ നിക്ഷേപങ്ങളും എ.ഐ പോലുള്ള സാങ്കേതികവിദ്യകളുടെ വരവും പ്രധാനമാണ്. ആഗോളമേഖലയുടെ കേന്ദ്രമാകാൻ ഇന്ത്യയ്ക്ക് സാദ്ധ്യതകളുണ്ടെന്ന് ഗെയിമിംഗ് ഫെഡറേഷൻ സെക്രട്ടറി മലായ് കുമാര്‍ ശുക്ല പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക