കേരളം ഇന്നേവരെ കാണാത്ത ഒരു ശൈലിയിലാണ് ഉമ്മൻചാണ്ടിയുടെ കല്ലറയിലേക്ക് അദ്ദേഹം മരിച്ച് 40 ദിവസങ്ങൾക്ക് അപ്പുറവും ഒരു തീർത്ഥാടനം പോലെ ജനങ്ങൾ എത്തിച്ചേരുന്നത്. ഇങ്ങനെ എത്തിച്ചേരുന്ന ജനങ്ങൾ തങ്ങളുടെ പലവിധ അപേക്ഷകളും നിവേദനകളും അദ്ദേഹത്തിൻറെ കല്ലറയിൽ സമർപ്പിച്ച് പ്രാർത്ഥിക്കാറുണ്ട്. ഉമ്മൻ ചാണ്ടിയുടെ ജനപിന്തുണയും ജനങ്ങൾക്ക് അദ്ദേഹത്തിൽ ഉള്ള വിശ്വാസവുമാണ് ഇത്തരം പ്രവർത്തനങ്ങൾക്ക് ആളുകളെ പ്രേരിപ്പിക്കുന്നത്.

എന്നാൽ ഉമ്മൻചാണ്ടിയുടെ കല്ലറയോട് ജനങ്ങൾ കാണിക്കുന്ന ഈ സ്നേഹത്തെയും വിശ്വാസത്തെയും സിപിഎം വലിയ അസഹിഷ്ണുതയോടെയാണ് കാണുന്നത്. ഒരുവേള കല്ലറ യിലേക്കുള്ള ജനസഞ്ചയം നിയന്ത്രിക്കണമെന്ന് വരെ അവർ പരസ്യമായി ആവശ്യപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ഉമ്മൻചാണ്ടി ആദരാഞ്ജലികൾ അർപ്പിച്ച് സ്ഥാപിച്ച ഫ്ലക്സ് ബോർഡുകൾ നീക്കണമെന്നും സിപിഎം ആവശ്യപ്പെട്ടിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാൽ ഇപ്പോൾ പുറത്തുവരുന്നത് ഉമ്മൻചാണ്ടിയുടെ കല്ലറയോട് ഉപതെരഞ്ഞെടുപ്പ് ദിനത്തിൽ ഒരു ഇടത്/ സിപിഎം പ്രവർത്തകൻ അല്ലെങ്കിൽ അനുഭാവി കാണിച്ച അനാഥരവും അധിക്ഷേപവുമാണ്. ജനങ്ങൾ ഉമ്മൻചാണ്ടിയുടെ കല്ലറയിൽ നിവേദനങ്ങൾ സമർപ്പിക്കുന്നതിന് പരിഹസിച്ച് ഇടതു സ്ഥാനാർത്ഥിയായ ജെയ്ക് സി തോമസ് വിജയിക്കാൻ പ്രാർത്ഥിക്കണം എന്ന് ഒരു പേപ്പറിൽ എഴുതി അദ്ദേഹത്തിന്റെ കല്ലറയിൽ കൊണ്ടു വെക്കുകയും അതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്.

തെരഞ്ഞെടുപ്പ് ദിവസമായതുകൊണ്ട് പുതുപ്പള്ളിയിലെ പുതിയ പുണ്യാളന്റെ അടുത്തുപോയി സഖാവ് ജെയിക്കിന്റെ വിജയത്തിന് വേണ്ടി പ്രാർത്ഥന സമർപ്പിച്ചിട്ടുണ്ട് എന്നും, പുണ്യാളൻ ഒറിജിനൽ ആണോ എന്ന് എട്ടാം തീയതി അറിയാമെന്നും ഉള്ള കുറിപ്പോടുകൂടി കല്ലറയിൽ നിന്നുള്ള ചിത്രമാണ് മെൽവിൻ സെബാസ്റ്റ്യൻ ചമ്പക്കര എന്ന പ്രൊഫൈൽ പങ്കുവെച്ചിട്ടുള്ളത്. ഒരു നേതാവിനെ അവഹേളിക്കുക മാത്രമല്ല അദ്ദേഹത്തിന്റെ കല്ലറയോട് പോലും അസഹിഷ്ണുത പുലർത്തുകയും മതപരമായ വിശ്വാസങ്ങളെ പരിഹസിക്കുകയും ചെയ്യുന്ന ഈ നിലപാടിനെതിരെ യുഡിഎഫ് ക്യാമ്പിൽ നിന്നും വ്യാപക വിമർശനമാണ് ഉയരുന്നത്. ഉമ്മൻചാണ്ടിയോട് വൈകാരികമായ ആത്മബന്ധം പുലർത്തുന്ന പുതുപ്പള്ളിയിലെ വോട്ടർമാർ ഇതിനോട് പ്രതികരിക്കുന്നത് എങ്ങനെയാകും എന്നും ഇനി കണ്ടറിയേണ്ടതുണ്ട്.

ഇലക്ഷന് ആയോണ്ട് രാവിലെ പുതിയ പുണ്യാളന്റെ അടുത്തു പോയി സ : ജയിക്കിന്റെ വിജയത്തിന് വേണ്ടി പ്രാർത്ഥന സമർപ്പിച്ചിട്ട് ഉണ്ട് .. പുണ്യാളൻ ഒറിജിനൽ ആണോന്ന് എട്ടാം തീയതി അറിയാം ..

Posted by Melbin Sebastian Champakkara on Monday, 4 September 2023

ഇയാളുടെ ഫേസ്ബുക്ക് പോസ്റ്റുകൾ പരിശോധിച്ചാൽ ഒരു സിപിഎം അനുഭാവിയാണ് എന്നത് വ്യക്തമാണ്. ജെയ്ക് സി തോമസിന്റെ കൊട്ടികലാശത്തിന്റെത് ഉൾപ്പെടെയുള്ള വീഡിയോകളും ചിത്രങ്ങളും ഇയാൾ സമീപ ദിവസങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ തകർന്നുകിടക്കുന്ന ഏതോ റോഡിലൂടെ വാഹനം ഓടിക്കുന്ന വീഡിയോ സഹിതം പുതുപ്പള്ളി പുണ്യാളന്റെ വികസനം എന്നും ഉമ്മൻചാണ്ടിയെ അവഹേളിച്ച് ഇയാൾ മുൻപ് പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക