ഇടവേളക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴക്കാലം. ഇന്ന് തെക്കൻ-മധ്യ കേരളത്തിലാണ് കൂടുതല്‍ മഴ സാധ്യത നിലനില്‍ക്കുന്നത്. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് തിങ്കള്‍ മുതല്‍ മഴ കനക്കും എന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

അടുത്ത ദിവസങ്ങളിലും സംസ്ഥാനത്ത് പരക്കെ മഴക്ക് സാധ്യതയുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ അടുത്ത ആഴ്ച ന്യൂനമര്‍ദ്ദം രൂപമെടുത്തേക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്‍റെ വിലയിരുത്തല്‍. തിങ്കള്‍, ചൊവ്വ, ബുധൻ ദിവസങ്ങളില്‍ ആലപ്പുഴയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച്ച ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ടായിരിക്കും. കഴിഞ്ഞ രാത്രി പെയ്ത അതിതീവ്രമഴയുടെ അന്തരീക്ഷം പത്തനംതിട്ടയില്‍ ഇപ്പോഴും തുടരുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പമ്ബയാറ്റില്‍ വെള്ളമില്ലാതെ ആറന്മുള ഉത്രട്ടാതി ജലമേളയുടെ നടത്തിപ്പ് പോലും ഒരിടക്ക് പ്രതിസന്ധിയിലായിരിക്കെയാണ്
കഴിഞ്ഞ ദിവസം പത്തനംതിട്ടയിലെ മലയോരമേഖലയില്‍ കനത്ത മഴ പെയ്തത്. ഇന്നലെ രാത്രി ലഘു മേഘ വിസ്പോടനം നടന്നെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. കക്കിയില്‍ 22.5 സെന്റി മീറ്റര്‍ മഴ രേഖപ്പെടുത്തി. അത്തിക്കയത്ത് 16 സെന്റി മീറ്ററും ആങ്ങമുഴിയില്‍ 14.7 സെന്റി മീറ്ററും മഴ ലഭിച്ചു. മലയോര മേഖലയില്‍ കനത്ത മഴ പെയ്യുന്നതിനാല്‍ ഗവിയിലേക്കുള്ള ഗതാഗതം നിയന്ത്രണം തുടരുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക