കേരളത്തിലെ ‘നെല്‍കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ തുറന്നുപറഞ്ഞ ജയസൂര്യയുടെ പരാമര്‍ശം ഏറെ വിവാദങ്ങള്‍ക്കാണ് വഴിവച്ചത്.ഇതിനു പിന്നാലെ ശ്രീലങ്ക ഇതിഹാസ ക്രിക്കറ്റ് താരം സനത് ജയസൂര്യയുടെ ഫേസ്ബുക്കില്‍ ട്രോള്‍ മഴയാണ്. ഏതായാലും ഒറ്റ നിമിഷം കൊണ്ടാണ് സനത് ജയസൂര്യയുടെ ഫേസ്ബുക്കില്‍ ലൈക്കും കമന്റും നിറഞ്ഞത്.

മലയാളികളുടെ ലൈക്കും കമന്റും വാങ്ങിക്കാൻ പുതിയ പോസ്റ്റുമായി വന്നേക്കാ അണ്ണൻ എന്നാണ് ഒരാല്‍ കമന്റ് ചെയ്തത്. നിൻ്റെ പടം ഇനി ഓടുന്നത് കാണണം , വിമര്‍ശിച്ചാല്‍ അങ്ങ് ശ്രീലങ്കയില്‍ വന്നു പിടിക്കുമെടാ എന്നിങ്ങനെ കമന്റകള്‍ നിറയുന്നു. എന്നാല്‍ സനത് ജയസൂര്യയെ പിന്തുണച്ചും മലയാളികളില്‍ ചിലര്‍ പ്രതികരണങ്ങളുമായി എത്തുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞ ദിവസം മന്ത്രിമാരെ വേദിയിലിരുത്തി കര്‍ഷകരുടെ പ്രശ്നങ്ങള്‍ ജയസൂര്യ പറഞ്ഞിരുന്നു. നെല്ലു കൊടുത്തിട്ടും സപ്ലൈകോ പണം നല്‍കാത്തതിനെ തുടര്‍ന്ന് തിരുവോണ നാളിലും ഉപവാസമിരിക്കുന്ന കര്‍ഷകരുടെ പ്രശ്നങ്ങള്‍ തുറന്ന് പറ‍ഞ്ഞ നടൻ ജയസൂര്യയുടെ പ്രസംഗം സമൂഹ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക