സി പി എം എറണാകുളം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന് മാത്യു കുഴല്‍നാടന്റെ വക്കീല്‍ നോട്ടീസ്. കുഴല്‍ നാടന്‍ ഉള്‍പ്പെട്ട ഡല്‍ഹിയിലെ നിയമ സ്ഥാപനമാണു വക്കീല്‍ നോട്ടീസ് അയച്ചത്. വാര്‍ത്ത സമ്മേളനം വിളിച്ച്‌ വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചതിനാണ് നോട്ടീസ്. മാത്യു കുഴല്‍നാടനെതിരെ വ്യക്തിപരമായ ആരോപണങ്ങള്‍ ഉന്നയിച്ചതിന് പുറമെ കുഴല്‍നാടന്‍ ഉള്‍പ്പെട്ട കെ എം എന്‍ പി എന്ന നിയമസ്ഥാപനത്തിലൂടെ കള്ളപ്പണം വെളുപ്പിക്കുന്നുവെന്ന ആക്ഷേപവും മോഹനന്‍ ഉന്നയിച്ചിരുന്നു.

ആരോപണങ്ങള്‍ പിൻവലിച്ച്‌ തിരുപാധികം മാപ്പു പറയണമെന്നും ഇല്ലെങ്കില്‍ 2.50 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് കെ എം എൻ പി ലോ എന്ന സ്ഥാപനമാണ് അപകീര്‍ത്തിക്കേസ് നല്‍കിയത്. ഡല്‍ഹി ഹൈക്കോടതിയിലാണ് ഹര്‍ജി ഫയല്‍ ചെയ്തത്. സുപ്രീംകോടതി അഭിഭാഷകനായ റോഹൻ തവാനിയാണ് നോട്ടീസ് അയച്ചത്. ഇതുപ്രകാരം നോട്ടീസ് അയച്ച്‌ ഏഴു ദിവസത്തിനുള്ളില്‍ മാപ്പ് പറയണമെന്നും ഇല്ലെങ്കില്‍ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഓഗസ്റ്റ് 15 ന് എറണാകുളത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മാത്യു കുഴല്‍നാടനെതിരെയും അദ്ദേഹം പങ്കാളിയായ കമ്ബനിക്കെതിരെയും ആരോപണം ഉന്നയിച്ചിരുന്നു. കെഎംഎൻപി ലോ കമ്ബനിക്ക് കൊയി, ന്യൂഡല്‍ഹി, ബെംഗളൂരു, ഗുവാഹത്തി, ദുബായ് എന്നിവിടങ്ങളില്‍ ഓഫീസുകളുണ്ടെന്നും, ഇത്തരം ഓഫീസുകളുപയോഗിച്ച്‌ കള്ളപ്പണം വെളുപ്പിക്കല്‍ നടക്കുന്നുണ്ടെന്നാണ് ആരോപണം. ഈ ആരോപണം നിയമസ്ഥാപനത്തിന് മാനനഷ്ടവും ധനനഷ്ടവും ഉണ്ടാക്കിയെന്നും നോട്ടീസില്‍ ആരോപിക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക