കഴക്കൂട്ടം: ഓണാഘോഷത്തിന് കൊഴുപ്പുകൂട്ടാൻ കുട്ടിയെ തുറന്ന ജീപ്പിന്റെ ബോണറ്റിന്റെ മുകളില്‍ ഇരുത്തി അപകടകരമായി യാത്ര നടത്തിയ സംഭവത്തില്‍ കഴക്കൂട്ടം പൊലീസ് കേസെടുത്തു. ഓണാഘോഷത്തിന്റെ ഭാഗമായി ചൊവ്വാഴ്ച വൈകുന്നേരമാണ് യുവാക്കളുടെ സംഘം കുട്ടിയെ ബോണറ്റില്‍ ഇരുത്തി കഴക്കൂട്ടത്ത് കാര്‍ യാത്ര നടത്തിയത്.

ഓണാഘോഷത്തിന്റെ ഭാഗമായി തുറന്ന ജീപ്പിന്റെ ബോണറ്റില്‍ കുട്ടിയെ ഇരുത്തി പ്രകടനം നടത്തി. ജീപ്പും ഡ്രൈവറും കസ്റ്റഡിയില്‍ #police #onamcelebration #jeep

Posted by Asianet News on Tuesday, 29 August 2023

കുട്ടിയെ ജീപ്പിന്റെ മുൻവശത്ത് ബോണറ്റിനു മുകളില്‍ ഇരുത്തി സാഹസിക യാത്ര നടത്തുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് കഴക്കൂട്ടം പൊലീസ് കേസെടുത്തത്. ആറ്റിങ്ങല്‍ സ്വദേശിയാണ് വാഹനത്തിന്റെ ഉടമ. ജീപ്പ് ഓടിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. അപകടകരമായ ഡ്രൈവിങ്ങിനാണ് കേസെടുത്തിരിക്കുന്നത്. വാഹനത്തിനു രൂപമാറ്റം വരുത്തിയതിനു മോട്ടര്‍ വാഹന വകുപ്പും കേസെടുക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക