അവിട്ടം ദിവസമായ നാളെ ബെവ്‌കോയും ബാറും തുറന്ന് പ്രവര്‍ത്തിക്കും. വ്യാഴം,വെള്ളി ദിവസങ്ങളില്‍ രണ്ടിനും അവധിയായിരിക്കും. മുപ്പത്തിയൊന്നാം തീയ്യതി ശ്രീനാരായണ ഗുരു ജയന്തി ആയതിനാല്‍ സംസ്ഥാനത്ത് ഡ്രൈ ഡേ ആയിരിക്കും. ഒന്നാം തീയ്യതി ഓണക്കാലത്തിനിടയിലായതിനാലാണ് 2 ദിവസം അടുപ്പിച്ച്‌ മദ്യശാലകള്‍ അടച്ചിടുന്നത്.

തിരുവോണദിവസമായ ഇന്ന് ബെവ്‌കോ അവധിയാണെങ്കിലും ബാറുകള്‍ തുറന്നിരുന്നു. തിരുവോണത്തിന് സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധിയായതിനാലാണ് ബെവ്‌കോയും തുറക്കാതിരുന്നത്. അതേസമയം ഉത്രാടദിനത്തില്‍ ബെവ്‌കോ വഴി 116 കോടിയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റഴിഞ്ഞത്. കഴിഞ്ഞ വര്‍ഷം ഇതേദിവസം വിറ്റതിനേക്കാള്‍ നാല് കോടിയുടെ മദ്യമാണ് ഇത്തവണ അധികമായി വിറ്റത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക