ബിഗ് ബോസ് അഞ്ചാം സീസണിലെ ടൈറ്റില്‍ വിന്നര്‍ ആയിരുന്നു അഖില്‍ മാരാര്‍ . ഒന്നാ സമാനമായി അഖിലിന് കിട്ടിയത് 50 ലക്ഷം രൂപയുടെ ക്യാഷ് പ്രൈസാണ് . നികുതി കഴിച്ചുള്ള തുകയാണ് ഇവര്‍ക്ക് ലഭിക്കുക. മൂന്നാം സീസസണില്‍ 50 ലക്ഷം രൂപ വിലമതിക്കുന്ന ഫ്ലാറ്റായിരുന്നു വിജയിക്ക് സമ്മാനമായി ലഭിച്ചിരുന്നത്. എന്നാല്‍ നാലും അഞ്ചും സീസണുകളില്‍ 50 ലക്ഷം രൂപയുടെ ക്യാഷ് പ്രൈസാണ് വിജയികള്‍ക്ക് ലഭിച്ചത്. അതേസമയം അഖില്‍ മാരാറുടെ സമ്മാനത്തുകയില്‍ നിന്നും മണി ബോക്സിലൂടെ നാദിറ എടുത്ത തുകയും കുറയും.

ക്യാഷ് പ്രൈസിന് പുറമെ സീസണ്‍ 5 വിജയി അഖില്‍ മാരാര്‍ക്ക് അപ്രതീക്ഷിതമായി ലഭിച്ച സമ്മാനമായിരുന്നു മാരുതി സുസുകി ഫ്രോങ്ക്സ് എന്ന പുതിയ കാര്‍. ഷോയുടെ സ്പോണ്‍സര്‍മാരില്‍ ഒരാള്‍ കുടിയായ മാരുതി സുസുകി ഒന്നാം സ്ഥാനം നേടിയ അഖില്‍ മാരാര്‍ക്ക് കാറും സമ്മാനമായി നല്‍കുകയായിരുന്നു. മാരുതി സുസുകിയുടെ ഏറ്റവും പുതിയ മോഡലായ ഫ്രോങ്ക്സ് ക്രോസോവറിന് 7.47 ലക്ഷം രൂപ മുതല്‍ 13.13 ലക്ഷം രൂപ വരെയാണ് എക്സ് ഷോറൂം വില വരുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സമ്മാനമായി പ്രഖ്യാപിച്ച ഈ കാര്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും അഖില്‍ മാരാര്‍ക്ക് കിട്ടിയില്ലെന്നതാണ് ശ്രദ്ധേയം. ഇപ്പോഴിതാ ഈ സംഭവത്തില്‍ പ്രതികരിച്ചുകൊണ്ട് അഖില്‍ മാരാർ മുന്നോട്ട് വന്നിരിക്കുകയാണ്. വാഹനം ലഭിക്കാനുണ്ടാവുന്ന കാലതാമസത്തെക്കുറിച്ചാണ് താരം പറയുന്നത്. ഓണത്തിന് മുമ്ബ് തന്നെ ഡെലിവറി ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ലെന്ന് അഖില്‍ മാരാര്‍ വ്യക്തമാക്കുന്നു.

വൈഫിന് കൂടി ഉപയോഗിക്കാന്‍ വേണ്ടി ഓട്ടോമാറ്റിക്ക് ഫുള്‍ ഓപ്ഷന്‍ വാഹനമാണ് ഞാന്‍ താല്‍പര്യപ്പെട്ടത്. വാഹനം കിട്ടുന്നതിന് അവര്‍ പറയുന്നത് അനുസരിച്ച്‌ നികുതി, ഇന്‍ഷൂറന്‍സ് തുടങ്ങി ആറ് ലക്ഷത്തോളം രൂപ ഞാന്‍ അടയ്ക്കുകയും വേണം. ആ പൈസ എപ്പോള്‍ വേണമെങ്കിലും അടയ്ക്കാന്‍ ഞാന്‍ തയ്യാറാണ്. എന്നാല്‍ ഇതുവരെ കാര്‍ കമ്ബനിയുടെ ഭാഗത്ത് നിന്നും ഇതുവരെ ഒരു പ്രതികരണവും വന്നില്ല എന്നാണ് അഖില്‍ വിഡിയോയില്‍ പറയുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക