വിദേശത്തു ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പു നടത്തിയ കേസിലെ പ്രതിക്ക് 3 വർഷം കഠിനതടവിനും 5 ലക്ഷം രൂപ പിഴയും വിധിച്ച്‌ കോടതി. കോതമംഗലം നെല്ലിമറ്റം സ്വദേശി സോബി ജോർജിനെ (കലാഭവൻ സോബി) (57) യാണ് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് എം.കെ.ഗണേഷ് ശിക്ഷിച്ചത്.

ജില്ലയിലെ വിവിധ കോടതികളിലായി സമാന സ്വഭാവമുള്ള 39 കേസുകളില്‍ പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. പ്രോസിക്യൂഷനു വേണ്ടി ഡപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ ഡോ എം.എസ്.ആരോമലുണ്ണി ഹാജരായി. എറണാകുളം സെൻട്രല്‍ പൊലീസാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അപകട മരണം സംബന്ധിച്ചു സോബി ജോർജ് നടത്തിയ ആരോപണം മാധ്യമശ്രദ്ധ നേടിയിരുന്നു. പിന്നീട് ഈ ആരോപണത്തില്‍ സിബിഐ അന്വേഷണം നടത്തിയെങ്കിലും മൊഴികള്‍ തെളിയിക്കാൻ സോബി ജോർജിനു കഴിഞ്ഞില്ല. അപകടസ്ഥലത്തു ദുരൂഹ സാഹചര്യത്തില്‍ ചിലരെ കണ്ടതായി അതുവഴി കടന്നുപോകുമ്ബോള്‍ കണ്ടതായാണു സോബി ജോർജ് ആരോപിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക