വൈദിക വേഷം കെട്ടി പണപ്പിരിവ് പാലക്കാട് സ്വദേശി അറസ്റ്റില്‍. പാലക്കാട് സ്വദേശിയെ മുനമ്ബം പോലീസാണ് അറസ്റ്റ് ചെയ്തത്. തരൂര്‍ സ്വദേശി ബിനോയ് ജോസഫിനെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ചികിത്സാ സഹായത്തിന് എന്ന പേരില്‍ വൈദിക വേഷം കെട്ടി ഇയാള്‍ വീടുകളില്‍ പിരിവിന് എത്തിയിരുന്നു. സംശയം തോന്നിയ നാട്ടുകാരാണ് ഇയാളെ തടഞ്ഞുവെച്ച്‌ പോലീസിന് കൈമാറിയത്. ബിനോയിയെ പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികെയാണെന്ന് പൊലീസ് അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക