സ്കൂള്‍ ബസിടിച്ച്‌ ഹെഡ്മാസ്റ്ററുടെ ദാരുണ മരണത്തിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ ട്വിറ്ററില്‍ പ്രചരിക്കുന്നത്. ഉത്തര്‍ പ്രദേശിലെ ബല്ലിയ ജില്ലയിലെ സുഖ്പുര ഗ്രാമത്തിലാണ് അപകടം. 55കാരനായ പ്രധാനാധ്യാപകൻ അരവിന്ദ് കുമാര്‍ ഉപാധ്യായയാണ് മരിച്ചത്.

ഇന്ന് രാവിലെയാണ് അപകടം നടന്നത്. കോമ്ബോസിറ്റി കന്യ ജൂനിയര്‍ ഹൈസ്‌കൂളിലേക്ക് പോകുകയായിരുന്നു അരവിന്ദ് കുമാര്‍. ഇദ്ദേഹം സഞ്ചരിച്ച ബൈക്കില്‍ പിറകില്‍ നിന്നെത്തിയ സ്കൂള്‍ ബസ് ഇടിക്കുകയായിരുന്നു. താഴെ വീണ അരവിന്ദ് കുമാറിന്‍റെ ശരീരത്തിലൂടെ ബസിന്‍റെ മുൻ ചക്രം കയറിയിറങ്ങി. ഡ്രൈവര്‍ ഇതോടെ വേഗത കുറച്ചെങ്കിലും നിര്‍ത്താതെ വീണ്ടും ബസ് മുന്നോട്ടെടുത്തതോടെ പിൻ ചക്രവും അരവിന്ദ് കുമാറിന്‍റെ ശരീരത്തിലൂടെ കയറിപ്പോകുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അപകടം സംഭവിച്ചുവെന്ന് മനസ്സിലായിട്ടും ബസ് നിര്‍ത്താതെ വേഗതയില്‍ ഓടിച്ചുപോകുന്നതടക്കം സി.സി.ടി.വി ദൃശ്യങ്ങളിലുണ്ട്. അരവിന്ദ് കുമാര്‍ തല്‍ക്ഷണം മരിച്ചിരുന്നു.വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി. സംഭവസ്ഥലത്ത് വൻ ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു. ഇതോടെ കൂടുതല്‍ പൊലീസെത്തി സ്ഥിഗതികള്‍ നിയന്ത്രിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക