
തിരുവനന്തപുരം: കോവിഡ് ദുരിതത്തില്‍ വലയുന്ന പൊതുജനങ്ങള്‍ക്ക് ഇരുട്ടടിയായി ഈ വര്‍ഷത്തേക്ക് മാത്രമായി യൂണിറ്റിന് 92 പൈസ വര്‍ധിപ്പിക്കണമെന്ന് ശിപാര്‍ശ ചെയ്യുന്ന താരിഫ് പെറ്റീഷന്‍ കെ.എസ്.ഇ.ബി. വൈദ്യുതി റഗുലേറ്ററി കമ്മിഷന് സമര്‍പ്പിച്ചു.
മന്ത്രിതലത്തിലും വിവിധ സംഘടനകളുമായും നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ഇക്കൊല്ലത്തെ വര്‍ധന 92 പൈസയാക്കാന്‍ ബോര്‍ഡ് തീരുമാനിച്ചത്. അഞ്ചു വര്‍ഷം കൊണ്ട് ഒന്നര രൂപ വര്‍ധിപ്പിക്കാനാണ് ശിപാര്‍ശ. താരിഫ് പെറ്റിഷനില്‍ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷനാണ് അന്തിമ തീരുമാനമെടുക്കുക. പൊതുജനങ്ങള്‍ക്കികയില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുന്ന തുക ഏപ്രിലില്‍ പ്രാബല്യത്തില്‍ വരും.