രജനികാന്തിന്റെ ‘ജയിലര്‍’ കേരള ബോക്സ് ഓഫീസില്‍ കൊടുങ്കാറ്റാകുന്നു. വിജയകരമായ ആദ്യ അഞ്ച് ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്. കേരള ബോക്സ് ഓഫീസില്‍ നിന്നും 28 കോടിയിലധികം കളക്ഷന്‍ നേടിയതായി റിപ്പോര്‍ട്ട്.’ജയിലര്‍’ കെബിഒയില്‍ നിന്നും 5 ദിവസത്തിനുള്ളില്‍ ഏകദേശം 28.15 കോടി രൂപ സ്വന്തമാക്കി. അഞ്ചാം ദിവസം മാത്രം 4.50 കോടി കേരളത്തില്‍നിന്ന് രജനി ചിത്രത്തിന് ലഭിച്ചു.

റിലീസ് ദിവസം ( ഓഗസ്റ്റ് 10ന്) 5 കോടിയിലധികം രൂപ നേടി കേരളത്തില്‍ ചിത്രത്തിന് മികച്ച ഓപ്പണിംഗും ലഭിച്ചു.3 ദിവസത്തെയും 4 ദിവസത്തെയും കളക്ഷന്‍ കണക്കുകള്‍ യഥാക്രമം 6.15 കോടി രൂപയും 6.85 കോടി രൂപയുമാണ്. കേരളത്തിലെ ബോക്സ് ഓഫീസ് വിജയത്തിന് പിന്നിലെ ഒരു കാരണം മോഹന്‍ലാലിന്റെ സാന്നിധ്യമാണ്.മോളിവുഡ് നടന്‍ വിനായകന്റെ പ്രകടനവും മറ്റൊരു പ്രധാന ഹൈലൈറ്റാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക