ക്ഷേത്ര കോമ്പൗണ്ടിലെ കുളത്തിൽ ചാടി 17കാരി ജീവനൊടുക്കി. കായംകുളം എരുവ ക്ഷേത്രത്തിന് സമീപത്തെ കുളത്തിലാണ് മുങ്ങി മരിച്ചത്. ഇന്നലെ വൈകിട്ട് 3.30ഓടെയാണ് സംഭവം.

കായംകുളം കൊപ്രാപ്പുര ഈരിയ്ക്കൽ പടീറ്റതിൽ കൃഷ്ണപ്രിയയാണ് മരിച്ചത്. ആളുകൾ നോക്കി നിൽക്കയാണ് പെൺകുട്ടി കുളത്തിൽ ചാടിയത്. കണ്ട് നിന്നവർ നീന്തൽ അറിയാത്തവരും പ്രായമായവരുമായിരുന്നു. ഇവരുടെ നിലവിളി കേട്ട് ഓടിക്കൂടിയ ആളുകൾ ചേർന്ന് പെൺകുട്ടിയെ കരയ്ക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്ലസ്‌ ടു കഴിഞ്ഞു എൽ എൽ ബിക്ക് പ്രവേശനം നേടിയിരുന്നു. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് കൈമാറും. ആത്മഹത്യ യി ലേക്ക് നയിച്ച കാര്യത്തെക്കുറിച്ച് പോലീസ് അന്വേഷിച്ചു വരികയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക