ഏറ്റവും ചുരുങ്ങിയ നാളുകള്‍കൊണ്ട് ഇന്ത്യയുടെ ഇലക്‌ട്രിക് ഇരുചക്ര വാഹന വിപണിയുടെ സിംഹഭാഗവും സ്വന്തമാക്കിയ വാഹന നിര്‍മാതാക്കളാണ് ഒല. ആദ്യമെത്തിയ വാഹനങ്ങള്‍ തുടങ്ങിവെച്ച വിജയം നിലനിര്‍ത്തുന്നതിനായി പുതിയ മോഡലുകള്‍ പുറത്തിറക്കിയിരിക്കുകയാണ് ഒല ഇലക്‌ട്രിക്. രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിലായി എസ്1 എക്സ്, എസ്1 എക്സ് പ്ലസ് എന്നീ ബൈക്കുകളാണ് ഒല ഇലക്‌ട്രിക്കില്‍ നിന്ന് കഴിഞ്ഞ ദിവസം വിപണിയില്‍ എത്തിയിരിക്കുന്നത്.

മറ്റ് മുൻനിര ഇലക്‌ട്രിക് സ്കൂട്ടറുകളെ അപേക്ഷിച്ച്‌ കുറഞ്ഞ വിലയിലാണ് ആദ്യം മുതല്‍ തന്നെ ഒല ഇലക്‌ട്രിക് സ്കൂട്ടറുകള്‍ എത്തിയിരുന്നത്. അതേസമയം, ഒല ശ്രേണിയിലെ ഏറ്റവും വില കുറഞ്ഞ മോഡലുകളാണ് എസ്1 എക്സ് എത്തിയിരിക്കുന്നത്. രണ്ട് കിലോവാട്ട് അവര്‍ ബാറ്ററിയിലുള്ള എസ്1 എക്സിന് 89,999 രൂപയും മൂന്ന് കിലോവാട്ട് ബാറ്ററിയുള്ള എസ്1 എക്സ്, എസ്1 എക്സ് പ്ലസ് മോഡലുകള്‍ക്ക് യഥാക്രമം 99,999 രൂപയും 1.09 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എസ്1 എയറില്‍ നല്‍കിയിട്ടുള്ള 4.5 കിലോവാട്ട് ഇലക്‌ട്രിക് മോട്ടോര്‍ തന്നെയാണ് എസ്1 എക്സ്, എസ്1 എക്സ് പ്ലസ് എന്നീ ഈ മോഡലുകളിലും നല്‍കിയിട്ടുള്ളത്. പരവമാവധി 90 കിലോമീറ്റര്‍ വേഗമെടുക്കാൻ സാധിക്കുന്ന ഈ സ്കൂട്ടറുകള്‍ക്ക് കേവലം 3.3 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 40 കിലോമീറ്റര്‍ വേഗത കൈവരിക്കാൻ കഴിയും. അതേസമയം, രണ്ട് കിലോവാട്ട് ബാറ്ററി പാക്ക് മോഡലിന്റെ പരമാവധി വേഗത മണിക്കൂറില്‍ 85 കിലോമീറ്ററായിരിക്കും. 4.1 സെക്കന്റിലാണ് 40 കിലോമീറ്റര്‍ വേഗത കൈവരിക്കുന്നത്.

ഇരട്ട നിറങ്ങളിലാണ് എസ്1 എക്സ്, എസ്1 എക്സ് പ്ലസ് മോഡലുകള്‍ ഒരുങ്ങിയിരിക്കുന്നത്. ഡിസൈൻ മാറ്റം വരുത്തി ഡ്യുവല്‍ എല്‍.ഇ.ഡി. ഹെഡ്ലൈറ്റും ഡി.ആര്‍.എല്ലും നല്‍കി ഒരുങ്ങിയിട്ടുള്ള ഹെഡ്ലാമ്ബ് യൂണിറ്റ്, വലിപ്പ് കുറഞ്ഞ വില്‍ഡ്ഷീല്‍ഡ്, ഡിജിറ്റല്‍ ഇൻസ്ട്രുമെന്റ് ക്ലെസ്റ്റര്‍, മുന്നിലെ ഏപ്രണിയില്‍ സ്ഥാനം പിടിച്ചിരിക്കുന്ന എല്‍.ഇ.ഡി. ഇന്റിക്കേറ്ററുകള്‍ എന്നിവയാണ് ഈ സ്കൂട്ടറിന്റെ മുഖഭാവത്തെ സ്റ്റൈലിഷാക്കുന്നത്. പുതിയ നിറങ്ങളിലും ഒലയുടെ ഈ പുത്തൻ സ്കൂട്ടറുകള്‍ എത്തുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക