സ്വാതന്ത്ര്യത്തിന്റെ ഈ അമൃതകാലത്ത് ഇന്ത്യ വികസനക്കുതിപ്പിലേക്ക് നീങ്ങുമ്ബോള്‍ കേരളം എല്ലാം രംഗത്തും പിന്നിലോട്ട് സഞ്ചരിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. അഴിമതിയും ഭരണസ്തംഭനവും അവസാനിപ്പിച്ച്‌ നരേന്ദ്രമോദി രാജ്യത്തെ ലോകത്തെ ഏറ്റവും വലിയ ശക്തിയാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്. ലോകം ഇതെല്ലാം പ്രതീക്ഷയോടെ നോക്കിക്കാണുന്നു.

നിര്‍ഭാഗ്യവശാല്‍, രാജ്യത്തിന്റെ കുതിപ്പിനൊപ്പം സഞ്ചരിക്കാന്‍ കേരളത്തിന് കഴിയുന്നില്ലെന്ന് സുരേന്ദ്രന്‍ പറഞ്ഞു.രാജ്യം അതിശക്തമായ വളര്‍ച്ചയുടെ തോത് കാണിക്കുമ്ബോഴും സംസ്ഥാനത്ത് എല്ലാ രംഗത്തും പിറകോട്ട് പോകുകയാണ്. സംസ്ഥാനം ഏറ്റവും വലിയ സാമ്ബത്തിക പ്രതിസന്ധിയിലാണ്. വികസനമുരടിപ്പും അഴിമതിയുമാണ് ഇവിടെ നടക്കുന്നത്. രാജ്യത്തിന് എതിര്‍ദിശയിലാണ് കേരളം സഞ്ചരിക്കുന്നത്. രാജ്യം ഉപേക്ഷിച്ച കൈക്കൂലി, അഴിമതി, മാസപ്പടി അവയെല്ലാം കേരളത്തില്‍ തുടരുന്നതായും സുരേന്ദ്രന്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

യുവാക്കള്‍ക്ക് തൊഴിലവസരമില്ല. ഉന്നതവിദ്യാഭ്യാസം തകര്‍ച്ചയുടെ പാതയിലാണ്. ഡിഗ്രി ക്ലാസില്‍ പോലും പഠിക്കാന്‍ ആളില്ല. മികച്ച വിദ്യാഭ്യാസത്തിനായി അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്നു. വലിയ തകര്‍ച്ചയാണ് കേരളം നേരിടുന്നത്. അതാണ് ഈ സ്വാതന്ത്ര്യദിനത്തില്‍ മലയാളികളെ ഏറ്റവും കൂടുതല്‍ ദുഃഖിപ്പിക്കുന്ന കാര്യം. മോദി സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികള്‍ ഫലപ്രദമായി നടപ്പാക്കിയാല്‍ തന്നെ ഒരുപരിധിവരെ കേരളത്തിന് പിടിച്ചുനില്‍ക്കാന്‍ സാധിക്കുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക