തന്റെ കുടുംബത്തിനും മക്കള്‍ക്കുവേണ്ടി ജീവൻ ത്യജിക്കുന്ന മാതൃസ്‌നേഹത്തിന്റെ നേര്‍കാഴ്ചകള്‍ വരച്ചുകാട്ടുന്ന ചിത്രങ്ങള്‍ ആധുനിക കാലഘട്ടത്തില്‍ സമൂഹ മാദ്ധ്യമങ്ങളിലും ഉടനീളം കാണാൻ സാധിക്കും. അവിടെ മനുഷ്യനെന്നോ മൃഗമെന്നോ വ്യത്യാസമില്ല. അമ്മ എന്നും ‘അമ്മ’ തന്നെയാകുന്നു. അത്തരത്തില്‍ സമൂഹ മാദ്ധ്യമ ഉപയോക്താക്കളെ കണ്ണീരിലാഴ്‌ത്തുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

പുഴയില്‍ നീന്തുന്ന തന്റെ കുഞ്ഞിനെ വേട്ടയാടാൻ വരുന്ന മുതലയ്‌ക്ക് സ്വയം ബലിയാടാവേണ്ടി വരുന്ന അമ്മ മാനിന്റെ ദൃശ്യങ്ങളാണ് ഇന്റര്‍നെറ്റ് ലോകത്തെ കണ്ണീരിലാഴ്‌ത്തിയത്. കുഞ്ഞിനെ ലക്ഷ്യമാക്കി വരുന്ന മുതലയെ ദൂരെ നിന്നും കണ്ട അമ്മ മാൻ അതിവേഗത്തില്‍ നീന്തി മുതലയ്‌ക്ക് ആദ്യം പിടികൂടാവുന്ന തരത്തില്‍ എത്തുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഈ കാര്യങ്ങളൊന്നും കുഞ്ഞുമാൻ അറിഞ്ഞില്ല. തന്റെ അമ്മ മുതലയ്‌ക്ക് ഭക്ഷണമായ ശേഷമാണ് ചുറ്റും നടക്കുന്ന കാര്യങ്ങള്‍ അവൻ അറിയുന്നത്. മാതൃസ്‌നേഹത്തിന്റെ ഈ വൈകാരിക ദൃശ്യമാണ് ഇപ്പോള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലാകുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക