രാഹുല്‍ ഗാന്ധിക്കെതിരായ ഫ്ലൈയിങ് കിസ് ആരോപണത്തില്‍ വിവാദ പ്രസ്താവനയുമായി ബിഹാറിലെ കോണ്‍ഗ്രസ് വനിതാ എംഎല്‍എ. “രാഹുൽജിക്ക് പെൺകുട്ടികളെ കിട്ടാൻ ബുദ്ധിമുട്ടില്ല. ഫ്ലയിങ് കിസ്സ് കൊടുക്കണം എന്നുണ്ടെങ്കിൽ ഏതെങ്കിലും ചെറുപ്പക്കാർക്ക് കൊടുക്കില്ലേ അല്ലാതെ ഈ 50 വയസ്സായ കിളവിക്ക് കൊടുക്കുമോ” എന്നുമാണ് എംഎല്‍എ ചോദിച്ചത്.

കോണ്‍ഗ്രസ് എംഎല്‍എ നീതു സിങാണ് വിവാദ പ്രസ്തവാന നടത്തിയത്. ഇതിനെതിരെ ബിജെപി രംഗത്തെത്തി. രാഹുല്‍ ഗാന്ധിയുടെ ദുര്‍നടപടികളെ ന്യായീകരിക്കാൻ സ്ത്രീ വിരുദ്ധ കോണ്‍ഗ്രസില്‍ തന്നെ ആളുകളുണ്ടെന്നായിരുന്നു ബിജെപി വിമര്‍ശനം. ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിനിടെയാണ് നീതു സിങിന്റെ വിവാദ പരാമര്‍ശം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വനിത എംഎൽഎയുടെ വിവാദ പ്രസ്താവനയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്. കോൺഗ്രസ് പാർട്ടിയുടെയും അവരുടെ നേതാക്കളുടെയും സ്ത്രീവിരുദ്ധ മനോഭാവമാണ് ഇത് വ്യക്തമാക്കുന്നത് എന്ന് ആരോപണമാണ് ബിജെപി കേന്ദ്രങ്ങളിൽ നിന്ന് ഉയരുന്നത്. അതി രൂക്ഷമായ രീതിയിലാണ് ലോക്സഭാംഗത്വം പുനസ്ഥാപിക്കപ്പെട്ട ഉടൻ സഭയിലെത്തിയ രാഹുൽ ഗാന്ധി മണിപ്പൂർ അവിശ്വാസ പ്രമേയത്തിൽ പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക