പൃഥ്വിരാജിനെ വിവാഹം ചെയ്യും മുൻപ് സുപ്രിയ മേനോൻ ഒരു മാധ്യമപ്രവർത്തകയായിരുന്നു. ബിബിസിയിലും എൻഡി ടിവിയിലുമൊക്കെ സുപ്രിയ ജോലി ചെയ്തിട്ടുണ്ട്. പല അഭിമുഖങ്ങളിലും തന്റെ മാധ്യമപ്രവർത്തന കാലഘട്ടത്തെ കുറിച്ച്‌ അവർ സംസാരിക്കാറുമുണ്ട്.ബിബിസി കാലത്ത് റിപ്പോർട്ട് ചെയ്യുന്ന സുപ്രിയയുടെ ഒരു ത്രോബാക്ക് വീഡിയോ ആണ് ഇപ്പോള്‍ വൈറലാവുന്നത്.

കുറച്ചുകാലത്തെ സൗഹൃദത്തിനും പ്രണയത്തിനും ശേഷം 2011 ഏപ്രില് 25നാണ് പൃഥ്വിരാജും സുപ്രിയയും വിവാഹിതരായത്. തെന്നിന്ത്യയിലെ തിരക്കുള്ള നായകനായ പൃഥ്വിരാജിനെയും മുംബൈയില് പത്രപ്രവര്ത്തകയായിരുന്ന സുപ്രിയ മേനോനേയും ഒന്നിപ്പിച്ചത് പുസ്തകങ്ങളായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിവാഹത്തോടെ ജേർണലിസം എന്ന തന്റെ കരിയർ ഉപേക്ഷിച്ചെങ്കിലും സിനിമാ നിർമാണമേഖലയില്‍ സജീവമാണ് സുപ്രിയ. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ അമരക്കാരിയാണ് സുപ്രിയ ഇന്ന്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക