അരിക്കൊമ്ബന്‍, ചില്ലിക്കൊമ്ബന്‍, ചക്കക്കൊമ്ബന്‍, പടയപ്പ, പിടി7 എന്നീ ആനകളെ നമ്മള്‍ മറക്കാനിടിയില്ല. അവര്‍ കാട്ടില്‍ നിന്നും നാട്ടിലെത്തി സ്ഥിരം ശല്ല്യമായതോടെയാണ് വൈറലായതെങ്കില്‍ ആര്‍ക്കും ശല്ല്യമുണ്ടാക്കാത്ത ഒരുകൂട്ടം ആനകള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥനായ പര്‍വീണ്‍ ക്വസാന്‍ പങ്കുവച്ച വീഡിയോയാണ് ഇതിനകം തരംഗമായി മാറിയിരിക്കുന്നത്.

ഒരുകൂട്ടം ആനകള്‍ ഒരുമിച്ച്‌ മേയുന്നതിന്‍റെ വീഡിയോയാണ് അദ്ദേഹം പങ്കുവച്ചത്. സംരക്ഷണ ടവറില്‍ നിന്നും പകര്‍ത്തിയ ദൃശ്യങ്ങളാണിത്. പര്‍വീണ്‍ ക്വസാനും സുഹൃത്തുക്കളും ഇതിന് മുന്‍പും വന്യജീവികളുടെ വീഡിയോ പോസ്റ്റ് ചെയ്ത് വൈറലായിരുന്നു. ഒരുകുടുംബം ഒരുമിച്ച്‌ ഭക്ഷണം കഴിക്കുന്നുവെന്ന് അടിക്കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംരക്ഷണ ടവറുകള്‍ നല്ല നിരീക്ഷണ പോയിന്‍റുകള്‍ കൂടിയാണെന്നും ഇത്തരം കാഴ്ചകള്‍ പങ്കുവയ്ക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറയുന്നു.ദൈവത്തിന്‍റെ സൃഷ്ടികാണാന്‍ മനോഹരമാണ്, എന്ത് നീളമുള്ള കൊമ്ബുകളാണിത്, മനോഹര വീഡിയോ പങ്കിട്ടതിന് നന്ദി തുടങ്ങിയ കമന്‍റുകള്‍ ട്വീറ്റിനു പിന്നാലെയെത്തി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക