കോട്ടയത്ത് സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ വൻ കവര്‍ച്ച. ചിങ്ങവനം മന്ദിരം കവലയിലെ സുധ ഫൈനാൻസിലാണ് കവര്‍ച്ച നടന്നത്. ഒരു കോടിയോളം രൂപയുടെ സ്വര്‍ണവും 8 ലക്ഷം രൂപയും നഷ്ടമായി. ഇലക്‌ട്രിക് കട്ടര്‍ ഉപയോഗിച്ച്‌ ലോക്കര്‍ തകര്‍ത്തായിരുന്നു മോഷണം.

ശനിയാഴ്ച വൈകിട്ട് അടച്ച സ്ഥാപനം ഇന്നു രാവിലെ തുറന്നപ്പോഴാണ് കവര്‍ച്ച വിവരം പുറത്തറിഞ്ഞത്.അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിക്കുമെന്ന് കോട്ടയം ജില്ലാ പൊലീസ് മേധാവി കാര്‍ത്തിക് അറിയിച്ചു. നടന്നത് ഗുരുതര കുറ്റകൃത്യമാണെന്നും തെളിവുകള്‍ ശേഖരിച്ചു കൊണ്ടിരിക്കുന്നു പൊലീസ് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഒന്നേകാല്‍ കോടിയോളം രൂപയുടെ സ്വര്‍ണവും എട്ട് ലക്ഷം രൂപയും കാണാതായി. സി.സി.ടിവിയുടെ ഹാര്‍ഡ് ഡിസ്‌കും മോഷണം പോയതായി പറയപ്പെടുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക