വൈക്കം: വെള്ളൂര്‍ ചെറുകര പാലത്തിന് താഴെ മൂവാറ്റുപ്പുഴയാറില്‍ കുളിക്കാനിറങ്ങിയ മൂന്നു പേര്‍ മുങ്ങി മരിച്ചു. ബന്ധുക്കളായ മൂന്നു പേരാണ് മരിച്ചത്. മൂന്നു പേരുടെയും മൃതദേഹം കണ്ടെത്തി.അരയൻകാവ് മുണ്ടക്കല്‍ മത്തായിയുടെ മകൻ ജോണ്‍സണ്‍ (56), സഹോദരിയുടെ മകൻ വരിക്കാംകുന്ന് പൂച്ചക്കാട്ടില്‍ അലോഷി (16), സഹോദരന്റെ മകള്‍ അരയൻകാവ് മുണ്ടയ്ക്കല്‍ ജിസ്മോള്‍ (15) എന്നിവരാണ് മരിച്ചത്.

ബന്ധുവീട്ടില്‍ എത്തിയപ്പോഴാണ് അപകടമുണ്ടായതെന്നാണ് വിവരം.ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന ജോണ്‍സന്റെ സഹോദരൻ ജോബി മത്തായി, ഭാര്യ സൗമ്യ, ജോണ്‍സന്റെ സഹോദരിമാരായ മിനി, സുനി എന്നിവര്‍ രക്ഷപെട്ടു. ഇതില്‍ ജോബിയുടെ മകളാണ് മരിച്ച ജിസ്മോള്‍. സഹോദരി സുനിയുടെ മകനാണ് മരിച്ച അലോഷി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക