വായ്‌പാ തിരിച്ചടവ്‌ മുടങ്ങിയതിനെത്തുടര്‍ന്നു ജപ്‌തി നോട്ടീസ്‌ ലഭിച്ച ഗൃഹനാഥനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. വൈക്കം കിഴക്കേനട കാരേപ്പറമ്ബ്‌ ഗോപാലകൃഷ്‌ണ ചെട്ടിയാരെ(77)യാണ്‌ വീടിന്‌ സമീപത്തെ പുരയിടത്തിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ ഇന്നലെ പുലര്‍ച്ചെ കണ്ടെത്തിയത്‌. ഫെഡറല്‍ ബാങ്ക്‌ വൈക്കം ശാഖയില്‍ നിന്നു ഗോപാലകൃഷ്‌ണ ചെട്ടിയാരുടെയും മകന്‍ രാജേഷിന്റെയും പേരില്‍ 2018 ല്‍ 10 ലക്ഷം രൂപ വായ്‌പ എടുത്തിരുന്നു.

പല തവണയായി 1.90 ലക്ഷം രൂപ തിരിച്ചടച്ചു. 2019 നു ശേഷം തിരിച്ചടവ്‌ മുടങ്ങി. നിലവില്‍ മുതലും പലിശയുമായി 14 ലക്ഷം രൂപ അടയ്‌ക്കാനുണ്ട്‌. വീടും സ്‌ഥലവും ജപ്‌തി ചെയ്യുമെന്ന്‌ അറിയിച്ച്‌ വീട്ടുകാര്‍ക്ക്‌ 15 ദിവസം മുമ്ബ്‌ ബാങ്ക്‌ നോട്ടീസ്‌ നല്‍കിയിരുന്നു. വീട്ടില്‍ നിന്ന്‌ ഇറക്കി വിടുമെന്നു ബാങ്ക്‌ അധികൃതര്‍ ഭീഷണിപ്പെടുത്തിയിരുന്നെന്നും ഇതില്‍ മനംനൊന്താണ്‌ അച്‌ഛന്‍ ജീവനൊടുക്കിയതെന്നും രാജേഷ്‌ ആരോപിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേ സമയം, തിങ്കളാഴ്‌ച ജപ്‌തി നോട്ടീസ്‌ പതിപ്പിക്കാന്‍ എത്തിയപ്പോള്‍ ഒരു മാസം സാവകാശം തന്നാല്‍ രണ്ടു ലക്ഷം രൂപ അടയ്‌ക്കാമെന്നു വീട്ടുകാര്‍ പറഞ്ഞിരുന്നെന്നും ഇതിന്റെ അടിസ്‌ഥാനത്തില്‍ ചൊവ്വാഴ്‌ച ജപ്‌തി നടപടികള്‍ ഉണ്ടാകില്ലെന്ന്‌ അറിയിച്ച ശേഷമാണ്‌ മടങ്ങിയതെന്നും ബാങ്ക്‌ അധികൃതര്‍ പറഞ്ഞു. രാധയാണ്‌ ഗോപാലകൃഷ്‌ണ ചെട്ടിയാരുടെ ഭാര്യ. മക്കള്‍: രാജേഷ്‌, ശ്രീജ. മരുമകള്‍: ദിവ്യ. സംസ്‌കാരം നടത്തി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക